അമ്മത്തൊട്ടിലില്‍ എത്തിയ ആണ്‍കുട്ടിയെ പെണ്‍കുട്ടിയാക്കി

തിരുവനന്തപുരം: അമ്മത്തോട്ടിലില്‍ എത്തിയ ആണ്‍കുട്ടിയെ പെണ്‍കുട്ടി എന്ന് രേഖപ്പെടുത്തി ശിശുക്ഷേമ വകുപ്പ്.തെറ്റ് തിരിച്ചറിഞ്ഞപ്പോള്‍ അധികൃതര്‍ ഇത് തിരുത്തുകയും ചെയ്തു. തൈക്കാട്ടെ ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലില്‍ നിന്നും കിട്ടിയ ആണ്‍കുട്ടിയാണ് പെണ്‍കുട്ടിയായത്.

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അമ്മത്തൊട്ടിലില്‍ നവജാത ശിശുവിനെ ലഭിക്കുന്നത്. പെണ്‍കുട്ടിയാണെന്ന് ഔദ്യോഗിക രേഖകളില്‍ രേഖപ്പെടുത്തുകയും കുഞ്ഞിന് മലാല എന്ന് പേരിടുകയും ചെയ്തു. കുട്ടിയെ തൈക്കാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴും പെണ്‍കുട്ടി എന്നു തന്നെയാണ് രേഖപ്പെടുത്തിയിരുന്നത്.എന്നാല്‍ ഇന്നലെ എല്‍എംഎസ് കോമ്പൗണ്ടിലുള്ള കോവിഡ് കെയര്‍ സെന്ററില്‍ കുഞ്ഞിനെ പ്രവേശിപ്പിച്ചപ്പോഴാണ് ആണ്‍കുട്ടിയെന്ന് കണ്ടെത്തിയത്.

Loading...