കഴക്കൂട്ടത്ത് ഏഴ് വയസ്സുകാരന് ക്രൂരമർദനം; കുട്ടിയുടെ പല്ല് ഇളകി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഏഴ് വയസ്സുകാരനെ ക്രൂരമായി മർദിച്ചു. കഴക്കൂട്ടത്താണ് സംഭവം. പിതാവും രണ്ടാനമ്മയും ചേർന്നാണ് മർദിച്ചത്. രണ്ടാനമ്മയുടെ മർദനത്തെത്തുടർന്ന് കുട്ടിയുടെ മുൻവശത്തെ പല്ല് ഇളകിപ്പോയെന്നാണ് പരാതി.സംഭവത്തിൽ പള്ളിതുറ സ്വദേശി സൈനസ്, രണ്ടാം ഭാര്യ ജെനിഫർ എന്നിവർക്കെതിരെ ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്. ചൈൽഡ് ലൈൻ പ്രവർത്തകരെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.