കൊല്ലത്ത് 17 കാരൻ ലോകകപ്പ് വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു

കൊല്ലം : പതിനേഴുകാരൻ ഫുട്ബോൾ ലോകകപ്പ് വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം കോട്ടക്കകം സ്വദേശി അക്ഷയ് ആണ് മരിച്ചത്. ലാൽ ബഹദൂർ സ്റ്റേഡിയത്തിലെ ആഘോഷത്തിനിടെയാണ് ദാരുണമായ സംഭവം ഉണ്ടായത്.

ഫൈനൽസിന് ശേഷം സ്റ്റേഡിയത്തിൽ ആഘോഷപരിപാടികൾ നടന്നിരുന്നു. ഇതിനിടെ അക്ഷയ് കുഴഞ്ഞുവീഴുകയായിരുന്നു. കൂട്ടുകാർ ചേർന്ന് ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Loading...