ഉള്ളൂർ: ഭാര്യയുമൊത്തുള്ള അവിഹിതം പിടിക്കപ്പെട്ടതിനെ തുടര്‍ന്ന് പ്രവാസി മലയാളി വീട്ടിൽ പൂട്ടിയിട്ട് അവശനിലയിൽ കണ്ടെത്തി നാട്ടുകാർ ആശുപത്രിയിൽ എത്തിച്ച യുവാവിന്റെ നില അതീവഗുരുതരം. മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്ററിലാണ് യുവാവ് ഇപ്പോൾ.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിലാണ് ആറ്റിങ്ങൽ സ്വദേശിനിയായ യുവതിയുടെ വീട്ടിൽ നിന്ന് തൃശൂർ സ്വദേശി സന്ദീപിനെ(22) നാട്ടുകാർ രക്ഷപ്പെടുത്തി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. വീടിന്റെ രണ്ടാം നിലയിലെ മുറിയിൽ മൂന്നു ദിവസം ഭക്ഷണം പോലും ലഭിക്കാതെ കഴിയുകയായിരുന്നു യുവാവ്. യുവതിയുമായി ഫേസ്ബുക്കിലൂടെയാണ് സന്ദീപ് പരിചയത്തിലായതെന്നാണ് ബന്ധുക്കൾ പറയുന്നത്. യുവതിയുടെ ഭർത്താവ് ഗൾഫിലായിരുന്നു. സന്ദീപ് യുവതിയുടെ വീട്ടിലെത്തിയ ദിവസം അപ്രതീക്ഷിതമായി യുവതിയുടെ ഭർത്താവ് നാട്ടിൽ വരികയും യുവാവിനെ മുറിയിൽ പൂട്ടിയിടുകയായിരുന്നുമെന്നുമാണ് പറയുന്നത്. സന്ദീപിനെ ആശുപത്രിയിൽ എത്തിച്ച ദിവസം യുവതിയും അവിടെ എത്തിയിരുന്നു. എന്നാൽ, ഇതിനുശേഷം ആശുപത്രിയിലേക്ക് വന്നിട്ടില്ല.

Loading...

യുവതിയുടെ വീട്ടിൽ നിന്ന് ആരോ സന്ദീപിന്റെ വീട്ടുകാരെ വിവരമറിയിച്ചതിനെ തുടർന്നാണ് ബന്ധുക്കൾ ആശുപത്രിയിലെത്തിയത്. പ്ളംബിംഗ് ജോലിക്കാരനായ സന്ദീപ് കഴിഞ്ഞ മാസം 14ന് വീട്ടിൽ നിന്ന് മുങ്ങിയിരുന്നു. ബന്ധുക്കൾ പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് നടന്ന അന്വേഷണത്തിൽ ഗുരുവായൂരിൽ നിന്ന് മേയ് 20ന് സന്ദീപിനെ കണ്ടെത്തിയിരുന്നു. രണ്ടു ദിവസം കഴിഞ്ഞ് വീട്ടിൽ നിന്ന് രണ്ടരപ്പവന്റെ സ്വർണ്ണവുമായി സന്ദീപ് വീണ്ടുംമുങ്ങി. ഇതിനു ശേഷമാണ് യുവതിയുടെ വീട്ടിലെത്തിയത്. ഭക്ഷണം കഴിക്കാതെ കിടന്നതിന്റെ മാത്രം അവശതയല്ല സന്ദീപിനുള്ളതെന്ന് ഡോക്ടർമാർ പറഞ്ഞു. സന്ദീപിന്റെ ശരീരത്തിൽ ഷുഗറിന്റെ തോത് വളരെയധികം താഴ്ന്നിരിക്കുകയാണ്. ഇത് എങ്ങനെ സംഭവിച്ചു എന്നതാണ് ഡോക്ടർമാരെയും കുഴയ്ക്കുന്നത്.