മൂത്ര തടസത്തിനു ചികിത്സ തേടിയ ബാലികമാർ പീഡനത്തിനിരയായതായി റിപ്പോർട്ട്, വീടിനു സമീപം കളിക്കാനെത്തിയ പിഞ്ചു കുഞ്ഞുങ്ങളിൽ കാമം പരീക്ഷിച്ചത് പ്ലസ് വൺ വിദ്യാർത്ഥി

തൃശൂര്‍: മൂത്രമൊഴിക്കാൻ തടസം നേരിട്ടതിനു ചികിത്സ തേടിയ ബാലികമാർ പീഡനത്തിന് ഇരയായതായി റിപ്പോർട്ട്. കുന്ദംകുളം നഗരസഭയുടെ കീഴിലാണ് നടുക്കുന്ന സംഭവം. കുട്ടികൾ കളിക്കാൻ പോയതിനു സമീപത്തെ പ്ലസ് വൺ വിദ്യാർഥിയാണ് കുട്ടികളെ പീഡിപ്പിച്ചതെന്നു വ്യക്തമായിട്ടുണ്ട്. വിദ്യാർഥിയെ ഉടൻ അറസ്റ്റ് ചെയ്യും.

ഒന്നിലും രണ്ടിലും മൂന്നിലും പഠിക്കുന്ന മൂന്ന് പെണ്‍കുട്ടികളാണ് പീഡനത്തിനിരയായത്. പെണ്‍കുട്ടികളുടെ വീട്ടുകാരും ചൈല്‍ഡ് വെല്‍ഫയര്‍ പ്രവര്‍ത്തകരും പോലീസില്‍ പരാതി നല്‍കിയതോടെ പ്രതിയായ വിദ്യാര്‍ത്ഥിയും കുടുംബവും സ്ഥലത്ത് നിന്നും മുങ്ങി. കീഴൂര്‍ കാര്‍ത്തിക അംഗന്‍വാടിക്ക് സമീപമാണ് കേസിലെ പ്രതിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ വീട്. വേനലവധിക്ക് സ്‌കൂള്‍ അടച്ചതോടെ സമീപ വീടുകളിലെ പെണ്‍കുട്ടികള്‍ വിദ്യാര്‍ത്ഥിയുടെ വീടിന് പരിസരത്താണ് സ്ഥിരമായി കളിക്കാനെത്തിയിരുന്നത്.

കുറച്ച ദിവസം മുന്‍പ് പെണ്‍കുട്ടികള്‍ അസ്വസ്ഥത പ്രകടിപ്പിച്ചതോടെയാണ് വീട്ടുകാര്‍ പീഡനവിവരമറിയുന്നത്. ഒരു കുട്ടിക്ക് മൂത്രമൊഴിക്കാന്‍ പ്രയാസമുണ്ടായതായും, മറ്റൊരു കുട്ടി ചോറ് ഉരുളയായി കൊടുത്തപ്പോള്‍ അസ്വസ്ഥത പ്രകടിപ്പിച്ചെന്നും പറയുന്നുണ്ട്. പിന്നീട് കുട്ടികളോട് കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് ക്രൂരമായ പീഡിപ്പിച്ച കാര്യം വീട്ടുകാര്‍ അറിയുന്നത്.