ലെെം​ഗിക അതിക്രമം എതിർത്തു; പതിമൂന്ന്കാരിയായ ദളിത് പെൺകുട്ടിയെ മണ്ണെണ്ണയൊഴിച്ച് കത്തിച്ചു

ലെെം​ഗിക അതിക്രമം എതിർത്തതിന് 13കാരിയെ ദളിത് പെൺകുട്ടിയെ മണ്ണെണ്ണയൊഴിച്ച് കത്തിച്ചു. സംഭവത്തിൽ പ്രതിയായ പ്രായപൂർത്തിയായ കുട്ടിക്ക് വേണ്ടി പൊലീസ് അന്വേഷണം ഉൗർജ്ജിതമാക്കി. 50 ശതമാനത്തോളം പൊള്ളലേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയുടെ നില ​ഗുരുതരമാണ്.

മധ്യപ്രദേശിലെ രാജ്​ഗഡ് ജില്ലയിലുള്ള സുസ്തനി ​ഗ്രാമത്തിലുള്ള വീട്ടിൽ ശനിയാഴ്ചയായിരുന്നു സംഭവം. കർഷകരായ മാതാപിതാക്കൾ ജോലിക്ക് പോയ സമയത്താണ് സംഭവം. ഈ അവസരം മുതലെടുത്ത് വീട്ടിൽ കടന്ന പ്രതി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നും ഖുജ്നേർ പൊലീസ് സ്റ്റേഷൻ ഇൻചാർജ്ജ് ഇന്ദ്രജിത്ത് സിങ് പറഞ്ഞു. എന്നാൽ പെൺകുട്ടി എതിർത്തതോടെ മണ്ണെണ്ണയൊഴിച്ച ശേഷം കത്തിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

പ്രതിയെ പിടികൂടാൻ ഊർജ്ജിത അന്വേഷണം ആരംഭിച്ചതായി രാജ്​ഗഡ് ജില്ലാ പൊലീസ് മേധാവി സിമാല പ്രസാദ് പറഞ്ഞു. പോക്സോ നിയമമനുസരിച്ച് പ്രതിക്കെതിരെ കേസെടുത്തതായും അദ്ദേഹം പറഞ്ഞു.

Top