റഷ്യൻ വോഡ്ക ഓടയിൽ ഒഴുക്കി പ്രതിഷേധം; നിങ്ങളുടെ മദ്യം ഞങ്ങൾക്ക് വേണ്ടെന്ന് പ്രഖ്യാപനം

യുക്രൈനിൽ റഷ്യ നടത്തുന്ന യുദ്ധത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ലോകമെങ്ങും അരങ്ങേറിക്കൊണ്ടിരിക്കുന്നത്. റഷ്യക്കകത്ത് നിന്നും നിന്നും പ്രതിഷേധം ഉയരുന്നുണ്ട്. അതേസമയം അമേരിക്കയിലും കാനഡയിലും റഷ്യൻ വോഡ്കയ്‌ക്കെതിരേ പ്രതിഷേധം ശക്തമായിരിക്കുകയാണ്. യുക്രൈന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് വോഡ്ക അഴുക്കുചാലുകളിലേക്ക് ഒഴുക്കിക്കളഞ്ഞാണ് പ്രതിഷേധം ശക്തമാക്കുന്നത്. ലാസ് വേഗാസിലെ ഒരു ബാറും ഇതിനെ പ്രോത്സാഹിപ്പിച്ച് കൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. വോഡ്ക അഴുക്കുചാലിലേക്ക് ഒഴുക്കിക്കളയുന്നതിന് വേണ്ടി മദ്യപിക്കാനെത്തുവർ പണം നൽകും.

ഇങ്ങനെ ലഭിക്കുന്ന പണം യുക്രൈൻ ജനതയുടെ പുനരധിവാസത്തിന് ഉപയോഗിക്കുമെന്നാണ് ഇവർ പറയുന്നത്. അമേരിക്കയിലെ പ്രധാന നഗരങ്ങളിലെ മദ്യശാലകളിൽ നിന്ന് റഷ്യൻ വോഡ്ക, റഷ്യയിൽ നിന്നെത്തുന്ന മദ്യം എന്നിവ നീക്കം ചെയ്യാനും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. റഷ്യൻ വോഡ്കയ്ക്ക് പകരം യുക്രൈനിൽ നിന്നും മദ്യം വാങ്ങാനാണ് ഇവിടെ ഇപ്പോൾ പലരും താത്പര്യപ്പെടുന്നത്. ടോയ്‌ലറ്റിനുള്ളിലേക്ക് റഷ്യൻ വോഡ്ക ഒഴുക്കിക്കളയുന്നതിനായി 300 ഡോളർ വരെയാണ് മദ്യപിക്കാൻ എത്തുന്നവർ നൽകുന്നത്. അഴുക്കുചാലിലേക്ക് മദ്യം ഒഴുക്കിക്കളയുന്നതിന്റെ വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പുടിൻ യുക്രൈനെ ആക്രമിക്കുന്നിടത്തോളം കാലം തങ്ങളും ഇത് തുടരുമെന്നാണ് ഇവർ പറയുന്നത്.

Loading...