ദീപികയുടെ ബ്രാന്‍ഡുകളെല്ലാം ബഹിഷ്‌കരിക്കാന്‍ ആഹ്വാനം

ബോളിവുഡ് താരസുന്ദരി ദീപിക പദുക്കോണിനെ വിടാതെ പിന്തുടരുകയാണ് ബിജെപി. ബോയ്‌ക്കോട്ട് ലക്‌സ് എന്ന ഹാഷ്ടാഗ് പ്രചരിച്ചുതുടങ്ങി. ദീപിക പദുക്കോണ്‍ മോഡലായുള്ള എല്ലാ ബ്രാന്‍ഡുകളും ബോയ്‌ക്കോട്ട് ചെയ്യാനാണ് ആഹ്വാനം.

ദീപികയുടെ പുതിയ ചിത്രം ഛപകിനെതിരെയും പ്രതിഷേധം ഉര്‍ന്നിരുന്നു. ദീപികയുമായുള്ള സര്‍ക്കാര്‍ പരസ്യവും പിന്‍വലിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഹാഷ്ടാഗ് പ്രചരിക്കുന്നത്. ജെഎന്‍യുവില്‍ നടന്ന ഫീസ് വര്‍ധനക്കെതിരെ വിദ്യാര്‍ത്ഥികള്‍ നടത്തി വന്നിരുന്ന പ്രതിഷേധത്തിനാണ് ദീപിക പിന്തുണയര്‍പ്പിച്ചത്.

Loading...

ദീപിക സമരമുഖത്ത് എത്തിയത് വലിയ വിവാദത്തിന് തിരികൊളുത്തി. ദീപിക മോഡലായെത്തുന്ന ലക്‌സ് സോപ്പ് ബഹിഷ്‌കരിക്കണമെന്ന ഹാഷ്ടാഗില്‍ മുഴുവന്‍ ഉത്പന്നങ്ങളും ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള ക്യാമ്പയിനാണ് നടക്കുന്നത്.

ജെഎന്‍യുവില്‍ നടന്ന ഫീസ് വര്‍ധനക്കെതിരെ വിദ്യാര്‍ത്ഥികള്‍ നടത്തി വന്നിരുന്ന പ്രതിഷേധത്തിനാണ് ദീപിക പിന്തുണയര്‍പ്പിച്ചത്. സമര സ്ഥലത്തെത്തി വിദ്യാര്‍ത്ഥികളെ കണ്ട ദീപിക അവര്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് എബിവിപി, ബിജെപി നേതാക്കള്‍ ദീപികക്കെതിരെ രംഗത്തു വന്നു. പിന്നീടായിരുന്നു ദീപിക മോഡലായെത്തുന്ന ലക്‌സ് സോപ്പ് ബഹിഷ്‌കരിക്കണമെന്ന ഹാഷ്ടാഗില്‍ മുഴുവന്‍ ഉത്പന്നങ്ങളും ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള ക്യാമ്ബയിനാണ് ട്വിറ്ററില്‍ നടന്നത്.

ആസിഡ് ആക്രമണത്തിനെതിരായ സന്ദേശം നല്‍കുന്ന ചിത്രത്തിന് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ നികുതിയിളവ് പ്രഖ്യാപിച്ചിരുന്നു. മധ്യപ്രദേശും ഛത്തീസ്ഗഡുമാണ് നികുതിയിളവ് പ്രഖ്യാപിച്ചത്. യുപിയില്‍ സമാജ് വാദി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ തിയറ്ററുകള്‍ വാടകയ്‌ക്കെടുത്ത് ചിത്രത്തിന് സൗജന്യ പ്രദര്‍ശനം ഒരുക്കുകയും ചെയ്തിരുന്നു.

സ്കിൽ ഇന്ത്യ പദ്ധതിയുടെ വിഡിയോയിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ ദീപിക അഭിനയിച്ച പരസ്യവും കേന്ദ്രം പിൻവലിച്ചു. ഭിന്ന ശേഷിക്കാർക്ക് വേണ്ടി തയ്യാറാക്കിയ പരസ്യചിത്രമാണ് പിൻവലിച്ചത്.
പ്രത്യേകിച്ച് കാരണമൊന്നും വിശദീകരിക്കാതെയാണ് സ്കിൽ‌ ഡെവലപ്മെന്റ് മന്ത്രിലായം ദീപികയെ മാറ്റുന്നതിനായി ആലോചിച്ചത്. ആസിഡ് ആക്രമണ ഇരകളെക്കുറിച്ച് സംസാരിക്കുന്ന ഭാഗമായിരുന്നു ദീപികക്ക് വീഡിയോയില്‍ ഉണ്ടായിരുന്നത്. ഈ ഭാഗം ‘പരിശോധിക്കുക’യാണെന്നാണ് മന്ത്രാലയം നല്‍കുന്ന ഔദ്യോഗിക വിശദീകരണമെന്നും പറയുന്നു

2022ഓടു കൂടി 40 കോടി യുവാക്കള്‍ക്ക് വൈദഗ്ധ്യം നല്‍കുന്ന പദ്ധതിയാണ് സ്കില്‍ ഡെവലപ്മെന്‍റ് പദ്ധതി. നരേന്ദ്രമോദി ആദ്യം അധികാരമേറ്റ് ഒരു വര്‍ഷത്തിന് ശേഷമാണ് സ്വപ്ന പദ്ധതി തുടങ്ങുന്നത്.

ജനുവരി അഞ്ചിന് രാത്രിയാണ് ജെഎന്‍യു ക്യാമ്പസില്‍ മുഖം മൂടി ധരിച്ചെത്തിയ അക്രമി സംഘം വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ അക്രമം അഴിച്ചുവിട്ടത്. വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്‍റ് ഐഷി ഘോഷ് ഉള്‍പ്പെടെ അമ്പതോളം പേര്‍ക്ക് ഗുരുതര പരിക്കേറ്റിരുന്നു. ഇതിനെ തുടര്‍ന്ന് നടന്ന സമരത്തിലാണ് ബോളിവുഡ് താരം ദീപിക പദുകോണ്‍ പങ്കെടുത്തത്.

പ്രചാരണത്തിന് നല്‍കിയിരുന്നു. ഇതും പിന്‍വലിച്ചിട്ടുണ്ട്. എന്നാല്‍, ഇതെക്കുറിച്ച് ചോദിച്ചപ്പോള്‍ വീഡിയ ദൃശ്യങ്ങള്‍ കൂടുതല്‍ പരിശോധനയ്ക്കും വിലയിരുത്തലിനും വേണ്ടി മാറ്റിവച്ചിരിക്കുകയാണെന്നാണ് കേന്ദ്ര നൈപുണ്യവികസന മന്ത്രാലയത്തിന്റെ വിശദീകരണം. ദീപികയുമായി സ്‌കില്‍ ഇന്ത്യയ്ക്ക് ഔദ്യോഗിക കരാര്‍ ഒന്നുമില്ലെന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം.