കൊച്ചി. ബ്രഹ്‌മപുരം തിപ്പിടിത്തവുമായി ബന്ധപ്പെട്ട് ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ ജീവനക്കാരെ ചോദ്യം ചെയ്ത് പോലീസ്. തീപ്പിടിത്തം ഉണ്ടായ സമയത്ത് ജോലിക്കുണ്ടായിരുന്ന കരാര്‍ ജീവനക്കാരെയാണ് പോലീസ് ചോദ്യം ചെയ്തത്. തീപ്പിടിത്തം ഉണ്ടാകുന്ന സമയത്തെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പോലീസ് ശേഖരിച്ചിട്ടുണ്ട്.
പോലീസ് ചോദ്യം ചെയ്തവരില്‍ മാലിന്യ സംസ്‌കരണത്തിന് കരാറെടുത്ത സോണ്‍ടയുടെ ജീവനക്കാരുമുണ്ട്. ഏതെങ്കിലും തരത്തിലുള്ള അട്ടമറി സാധ്യതയുണ്ടോ എന്നാണ് പോലീസ് വിശദമായി അന്വേഷിക്കുന്നത്. എന്നാല്‍ ഇതിലേക്ക് എത്തുവനുള്ള വിവരങ്ങള്‍ ഒന്നും പോലീസിന് ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് വിവരം. പോലീസ് വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തിയേക്കും.
ബ്രഹ്‌മപുരത്ത് തീപ്പിടിത്തത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍-വകുപ്പ് തല നടപടി വേണമെന്ന് ഹരിത ട്രൈബ്യൂണല്‍ നിര്‍ദേശിച്ചിരുന്നു. കുറ്റക്കാര്‍ക്കെതിരെ കണ്ടെത്തുവാന്‍ ഉന്നതതല അന്വേഷണം ആവശ്യമാണ്. ഹരിത ട്രൈബ്യൂണല്‍ രണ്ട് മാസത്തിനകം കുറ്റക്കാരെ കണ്ടെത്തണമെന്ന് ചീഫ് സെക്രട്ടറിയോട് നിര്‍ദേശിച്ചിരുന്നു.
വിഴ്ചവരുത്തുന്ന ഉദ്യോഗസ്ഥരുടെ ശമ്പളം പിടിക്കണം. കുറ്റക്കാര്‍ക്കെതിരെ ഡിജിപിയും ചീഫ് സെക്രട്ടറിയും കര്‍ശന നടപടി സ്വീകരിക്കണംഅല്ലാത്തപക്ഷം ഉദ്യോഗസ്ഥരെ വിചാരണ ചെയ്യുമെന്നും ട്രൈബ്യുണല്‍ പറഞ്ഞിരുന്നു.