Kerala News

തലച്ചോറിനെ ഭക്ഷിക്കുന്ന അപൂര്‍വ്വ ഇനം കോശജീവിയുടെ സാന്നിധ്യം; പെരിന്തല്‍മണ്ണയില്‍ പത്ത് വയസുകാരി മരിച്ചു, രോഗം പടരുന്നത് വെള്ളത്തിലൂടെ! മലപ്പുറം ഭീതിയില്‍

തലച്ചോറിനെ ഭക്ഷിക്കുന്ന അപൂര്‍വ്വ ഇനം കോശജീവിയുടെ സാന്നിധ്യം കണ്ടെത്തി. പെരിന്തല്‍മണ്ണയില്‍ പത്ത് വയസ്സുകാരിയുടെ മരണം അമീബിക് മെനിഞ്ചൈറ്റിസ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു. അപൂര്‍വ്വ രോഗം ആശങ്കാജനകമാണ്. ഈ രോഗം ഗ്ലേറിയ ഫൗലേരി എന്ന ഏകകോശ ജീവിയാണ് പരത്തുന്നത്.

വെള്ളത്തിലൂടെയാണ് രോഗാണു മനുഷ്യരിലേക്ക് പടരുന്നത്. പുഴയിലും ക്വാറികളിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെയും രോഗാണുക്കള്‍ പടരുന്നുണ്ട്. ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ.സക്കീന പറഞ്ഞു. മലപ്പുറം അരിപ്ര സ്വദേശിയായ ഐശ്വര്യ ഇന്നലെയാണ് അമീബിക് മെനിഞ്ചൈറ്റിസ് ബാധിച്ച് മരിച്ചത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍നിന്ന് വിദഗ്ദ്ധ ചികിത്സക്കായി എറണാകുളത്തേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം.

2016 മാര്‍ച്ചില്‍ ആലപ്പുഴയിലാണ് സംസ്ഥാനത്ത് ആദ്യമായി അമീബിക് മെനിഞ്ചൈറ്റിസ് എന്ന അപൂര്‍വ്വ രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയും ചുങ്കം സ്വദേശിയുമായ 17 വയസുകാരനാണ് അന്ന് ഈ അസുഖം ബാധിച്ച് മരിച്ചത്. കടുത്ത പനിയും തലവേദനുമായി ആലപ്പുഴ മെഡിക്കല്‍ കോളേജിലെത്തിച്ച കുട്ടിയ്ക്ക് മസ്തിഷ്‌ക ജ്വരം അഥവാ മെനിഞ്ചൈറ്റിസിനുള്ള ചികിത്സയാണ് ആദ്യം നല്‍കിയത്.

കുട്ടി കായലില്‍ കുളിച്ചിരുന്നു എന്ന വിവരം ലഭിച്ചതോടെയാണ് അമീബിക് മെനിഞ്ചൈറ്റിസിന്റെ സാധ്യത പരിശോധിച്ചത്. ഈ രോഗത്തിന്റെ സാന്നിധ്യം പരിശോധനയില്‍ കണ്ടെത്തി. നിഗ്ലേറിയ ഫൗളേറി എന്ന ഏകകോശ ജീവി (അമീബ) ഉണ്ടാക്കുന്ന അസുഖമാണ് അമീബിക് മെനിഞ്ചെറ്റിസ്. ജലാശയങ്ങളിലാണ് ഈ ഏകകോശ ജീവിയെ സാധാരണ കണ്ടു വരുന്നത്.

കുളിക്കുമ്പോഴോ നീന്തുമ്പോഴോ മൂക്കിലൂടെയാവും ഇത് മനുഷ്യശരീരത്തില്‍ പ്രവേശിക്കുക. മറ്റു മെനിഞ്ചൈറ്റിസ് രോഗങ്ങളെക്കാള്‍ കൂടുതല്‍ വേഗത്തില്‍ തലച്ചോറില്‍ നാശം വരുത്തുന്നതാണു അമീബിക് മെനിഞ്ചൈറ്റിസ്. രാജ്യത്താകെ തന്നെ പത്തോളം പേര്‍ക്ക് മാത്രമാണ് ഈ രോഗം കണ്ടെത്തിയിട്ടുള്ളുവെന്നാണ് വിവരം.

Related posts

ഭക്തര്‍ക്ക് മുന്നില്‍ മുട്ടുമടക്കി പോലീസ്; രേഷ്മയെയും ഷാനിലയെയും ബലം പ്രയോഗിച്ച് പോലീസ് മലയിറക്കി

subeditor10

ചോദ്യം ചെയ്തത് അഞ്ച് മണിക്കൂർ, ആക്രമണം അറിഞ്ഞില്ലെന്നു സുരേഷ് കല്ലട

subeditor10

പണം പിന്‍വലിക്കല്‍ നിയന്ത്രണം ഇന്നു മുതല്‍; എടിഎമ്മിലൂടെ 20,000 രൂപ മാത്രം

subeditor5

കരിപ്പൂര്‍ സംഘര്‍ഷം: ഒമ്പതുപേര്‍ റിമാന്‍ഡില്‍

subeditor

പ്രചാരണത്തിനായി 1.5 ലക്ഷം കിലോമീറ്റര്‍ പറന്ന് മോഡി… 142 റാലികൾ

subeditor5

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മറ്റുള്ളവര്‍ക്ക് കാഴ്ചവെച്ച വക്കീല്‍ ഗുമസ്തയുടെ കോള്‍ലിസ്റ്റില്‍ ഉന്നതരും; പെണ്‍കുട്ടി ആറുമാസം ഗര്‍ഭിണി

subeditor

പ്രവർത്തകർ ആർത്തുവിളിച്ചു..കെ.സുധാകരൻ വരൂ..കോൺഗ്രസിനേ രക്ഷിക്കൂ, ലൈവ് വീഡിയോ

subeditor12

മോഷ്ടാവിനെ കയ്യോടെ പിടികൂടി യുവതി റോഡിലൂടെ നഗ്നനാക്കി നടത്തി

subeditor

പാകിസ്താനില്‍ ഭീകരാക്രമണം; 50 പേർ കൊല്ലപ്പെട്ടു

subeditor

വെള്ളം ആവിയായി പോകുന്നത് തടയാൻ ഡാമിൽ 10ലക്ഷത്തിന്റെ തെർമോകോൾ ഇട്ട തമിഴ്നാട് മന്ത്രിക്ക് കിട്ടിയ പണി

subeditor

സ്‌കൂളിലെ സദാചാരപീഡനം; ആരോപണവിധേയയായ അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

subeditor

മകൻ കാർത്തിയ്ക്ക് അനധികൃത സ്വത്തുണ്ടെന്ന് തെളിയിച്ചാൽ, അതു മുഴുവൻ ഒരു രൂപ വിലയിട്ട് സർക്കാരിനു നൽകാം: ചിദംബരം

subeditor