ഹനുമാന്‍ മൃതസജ്ഞീവനി എത്തിച്ചതുപോലെ; ഇന്ത്യക്ക്​ നന്ദി പറഞ്ഞ്​ ബ്രസീല്‍

സാവോ പോളോ: ഇന്ത്യയില്‍നിന്ന്​ രണ്ട്​ ദശലക്ഷം കോവിഡ്​ പ്രതിരോധ വാക്​സിന്‍ ബ്രസീലില്‍ എത്തിയതിന്​ പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്​ നന്ദി അറിയിച്ച്‌​ ബ്രസീല്‍ പ്രസിഡന്‍റ്​ ജെയിര്‍ ബോല്‍സനാ​േരാ. പോര്‍ച്ചുഗീസ്​ ഭാഷയിലായിരുന്നു ട്വീറ്റ്​.

ഹനുമാന്‍ മൃതസജ്ജീവനി ​െകാണ്ടുവരുന്ന ചിത്രം പങ്കുവെച്ചായിരുന്നു ട്വീറ്റ്​. നമസ്​കാര്‍, ധന്യവാദ്​ തുടങ്ങിയ പദങ്ങളും ബോല്‍സ​നാരോ ട്വീറ്റില്‍ ഉപയോഗിച്ചു​. ഇന്ത്യയെപ്പോലൊരു മഹത്തായ രാജ്യത്തിന്‍റെ പിന്തുണ ഈ പ്രതിസന്ധി മറികടക്കാന്‍ ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും ബോല്‍സനാരോ കുറിച്ചു.

Loading...

അതേസമയം ബ്രസീലിനെ സഹായിക്കാന്‍ കഴിഞ്ഞതില്‍ നന്ദിയുണ്ടെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ്​ ചെയ്​തു. ഇരു രാജ്യങ്ങളും തമ്മിലെ സഹകരണം ശക്തിപ്പെടുത്തുന്നത്​ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്ചയാണ്​ രണ്ടു ദശലക്ഷം കോവിഡ്​ വാക്​സിന്‍ ഡോസുകള്‍ ഇന്ത്യ ബ്രസീലിലേക്ക്​ കയറ്റിയയച്ചത്​. വാണിജ്യാടിസ്​ഥാനത്തില്‍ കോവിഡ്​ വാക്​സിന്‍ കയറ്റിയയക്കാന്‍ അനുമതി ലഭിച്ചതിന്​ പിന്നാലെയാണിത്​.