കോപ്പ അമേരിക്ക ഫുട്‌ബോളിലെ നിര്‍ണായക മത്സരത്തില്‍ ബ്രസീല്‍ കൊളമ്പിയയെ നേരിടും. ആദ്യ മത്സരത്തില്‍ വെനിസ്വേലയോട് തോറ്റ കൊളമ്പിയക്ക് പ്രീക്വാര്‍ട്ടറിലേക്ക് കടക്കണമെങ്കില്‍ ജയിച്ചേ തീരൂ. സുനിഗയെ കാനറികള്‍ മറന്നു കാണില്ല. കൊളംബിയന്‍ പ്രതിരോധത്തിലെ ഈ ഉരുക്കുകാലുകളില്‍ തട്ടിയാണ് ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ നെയ്മറെന്ന കാനറികളുടെ കരളിന്റെ കഷ്ണം പിടഞ്ഞു വീണത്
കപ്പിത്താന്‍ വീണതോടെ ആത്മവീര്യം ചോര്‍ന്നു പോയ മഞ്ഞപ്പടയെ ക്വാര്‍ട്ടറില്‍ ജര്‍മ്മന്‍ സൈന്യം കൂട്ടക്കശാപ്പ് ചെയ്തു. കണ്ണീരുണങ്ങാത്ത ലോകകപ്പോര്മ്മകള് അയവിറക്കുന്ന മഞ്ഞപ്പടക്ക് മുന്നില് കൊളംബിയ വീണ്ടും ബൂട്ട് കെട്ടുന്നു

പ്രതിരോധക്കോട്ട കാക്കാന്‍ കാരിരുമ്പിന്റെ കരുത്തുമായി സുനിഗയുണ്ട് കൊളമ്പിയന്‍ സംഘത്തില്‍.ബ്രസീല്‍ മുന്നേറ്റ നിരയില് അതെ നെയ്മറും. പകരം വീട്ടാനായി കണക്കുകള് പലതുമുണ്ട് ഇരു ടീമുകള്ക്കും..
പക്ഷെ കൊളംബിയയ്ക്ക് ലക്ഷ്യം വേറെയാണ്. കോപ്പയില് നിലനില്പ്പിനായുള്ള പോരാട്ടത്തില് അവര്ക്ക് ജയിച്ചേ തീരൂ.ആദ്യ മത്സരത്തല് വെനിസ്വേലയോട് തോറ്റ പെക്കര്മാന്റെ സംഘത്തിന് ഇന്ന് ഒരു സമനിലയെങ്കിലും വേണം

Loading...

തോറ്റാല്‍ കോപ്പയില്‍ നിന്ന് പുറത്തേക്കുള്ള വഴി ഏകദേശം തെളിയും. സൂപ്പര്‍ താരങ്ങളായ ഹാമേശ് റോഡ്രിഗസും ഫല്ക്കാവോയും ആരവത്തിനൊത്തുയരാതെ പോയതാണ് ആദ്യ മത്സരത്തില്‍ അവര്‍ക്ക് തിരിച്ചടിയായത്. ഇരുവരും ഇന്ന് ഫോമിലായാല്‍ ബ്രസീല്‍ പ്രതിരോധത്തില്‍ പണി കൂടും. മറുവശത്ത് നെയ്മറെന്ന ഒറ്റയാനിലേറിയാണ് ബ്രസിലീന്റെ പ്രതീക്ഷകള്‍. നെയ്മറിന് കൃത്യമായി പന്തെത്തിക്കുന്നതില്‍ ബ്രസീല്‍ മധ്യനിര വിജയിച്ചാല്‍ കൊളംബിയ വിയര്‍ക്കും.

ബ്രസീല്‍ x കൊളമ്പിയ (5.30 AM IST)

കോപ്പ അമേരിക്ക ഇന്നത്തെ മത്സരം ഇന്റെര്‍നെറ്റില്‍ തത്സമയം കാണാം. മത്സരം കാണാന്‍ WATCH VIDEO ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.