വാല്‍പ്രൈസൊ: കോപ്പ അമേരിക്ക ഫുട്‌ബോളിലെ ഗ്രൂപ്പ് സിയില്‍ ഇന്ന് ജീവന്മരണപ്പോരാട്ടം. നാലു ടീമുകള്‍; ശേഷിക്കുന്ന മൂന്നു സ്ഥാനങ്ങള്‍. മത്സരിക്കാന്‍ ബ്രസീല്‍, കൊളംബിയ എന്നീ അതികായരും വെനസ്വേല, പെറു എന്നീ കറുത്തകുതിരകളും. നെയ്മറില്ലാതെയിറങ്ങുന്ന ബ്രസീലിന് വെനിസ്വേലയാണ് എതിരാളികള്‍. ഇന്നു നടക്കുന്ന ആദ്യ മത്സരത്തില്‍ കൊളംബിയ പെറുവിനെ നേരിടും. പെറുവിനും ബ്രസീലിനും ഒരു സമനില പോലും കാര്യങ്ങള്‍ ഉറപ്പാക്കുമ്പോള്‍ കൊളംബിയയ്ക്ക് ജയം മാത്രമേ രക്ഷ നല്‍കൂ.

groupc PravasiShabdam

Loading...

സൂപ്പര്‍ താരം നെയ്മര്‍ ടൂര്‍ണമെന്റില്‍നിന്നു പുറത്തുപോയതോടെ ബ്രസീല്‍ വെനസ്വേല മത്സരം ഏറെ ശ്രദ്ധയാകര്‍ഷിക്കുന്നു. വെനസ്വേലയ്‌ക്കെതിരേ മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടാതിരുന്നാല്‍ മൂന്നാം സ്ഥാനക്കാരായിയെങ്കിലും ബ്രസീലിനു ക്വാര്‍ട്ടറില്‍ കടക്കാം. എന്നാല്‍ ലോകകപ്പില്‍ നെയ്മര്‍ ഇല്ലാതെ നിര്‍ണായക മത്സരത്തിനിറങ്ങിയ ബ്രസീല്‍ ടീമിന്റെ അവസ്ഥ ആരാധകരെ ഞെട്ടിക്കുന്നു. ബ്രസീലിനെ തോല്‍പിച്ച ആത്മവിശ്വാസത്തിലാണ് കൊളംബിയ പെറുവിനെ നേരിടാനിറങ്ങുന്നത്. സമനില മതിയാകുമെന്നതിനാല്‍ കൊളംബിയന്‍ ആക്രമണത്തെ ഏതു തന്ത്രമുപയോഗിച്ചും പ്രതിരോധിക്കാനാകും പെറു ശ്രമിക്കുക.

ഇന്ത്യന്‍ സമയം തിങ്കളാഴ്ച്ച പുലര്‍ച്ചെ 2.30നാണ് മത്സരം.

കോപ്പ അമേരിക്ക ബ്രസീല്‍ – വെനസ്വേല മത്സരം ഇന്റെര്‍നെറ്റില്‍ തത്സമയം കാണാം. 
കോപ്പ അമേരിക്ക ഇന്നത്തെ മത്സരം ഇന്റെര്‍നെറ്റില്‍ തത്സമയം കാണാം.

മത്സരം കാണാന്‍ WATCH VIDEO ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കോപ്പ അമേരിക്ക: വെനിസ്വേലയെ കീഴടക്കി ബ്രസീല്‍ ക്വാര്‍ട്ടറില്‍