എനിക്ക് മരിക്കെണ്ട… ജീവിക്കണം’; ആഗ്രഹം ശേഷിപ്പിച്ച് മരണംവരിച്ച് ജെല്‍

മുന്‍ അമേരിക്കന്‍ നെക്‌സ്റ്റ് ടോപ്പ് മോഡല്‍ ജെല്‍ സ്‌ട്രോസ് സ്തനാര്‍ബുദത്തെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങി. രോഗം തിരിച്ചറിഞ്ഞ ശേഷം കീമോ തെറാപ്പി തുടങ്ങിയിരുന്നുവെങ്കിലും ഇത് അവസാനിപ്പിക്കുകയായിരുന്നു. അര്‍ബുദത്തിന്റെ നാലാംഘട്ടം തിരിച്ചറിഞ്ഞ് രണ്ട് മാസങ്ങള്‍ക്കു ശേഷമായിരുന്നു മരണം.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അബോധാവസ്ഥയിലായിരുന്നു. ഒക്‌ടോബര്‍ നാലിന് സോഷ്യല്‍ മീഡിയയിലൂടെ ജെല്‍ തന്റെ രോഗവിവരം പങ്കുവച്ചിരുന്നു.
സ്തനാര്‍ബുദത്തിന്റെ നാലാംഘട്ടത്തിലൂടെ കടന്നുപോകുകയാണ് ഞാന്‍. അത് അതിവേഗം, അസഹനീയമായി എന്റെ ശരീരത്തെ കീഴടക്കികൊണ്ടിരിക്കുന്നു. 2013-ല്‍ തിരിച്ചുവന്നപോലെ ഒരു അത്ഭുതം എനിക്കുവേണം എന്നായിരുന്നു ആ വാക്കുകള്‍…
ലഹരിക്ക് അടിമയായിരുന്ന ഇവര്‍ 2013-ലാണ് ഇതില്‍ നിന്ന് വിമുക്തയായത്.
എന്നാല്‍ സെപ്റ്റംബര്‍ അവസാനത്തോടെ ജെല്‍ വളരെയധികം ക്ഷീണിതയാകുകയായിരുന്നു.

Top