ലോകത്തേ ധനാഢ്യന്മാരുടേയും ഉന്നത വേതനത്തിന്റേയും രാജ്യമായ ബ്രിട്ടനിൽ ഇന്ത്യക്കാരന്‌ ഒരു തൊഴിൽ വേണമെങ്കിൽ യൂറോപ്പിലേ എല്ലാ മുക്കിലും മൂലയിലും അരിച്ചുപിറുക്കിയിട്ടും ആളെ കിട്ടിയില്ലെങ്കിലേ അവസരമുണ്ടായിരുന്നുള്ളു. ആ കാലം ഇനി പഴങ്കഥ…ബ്രിട്ടനിൽ ബ്രെക്സിറ്റ് പാസ്സാവുകയും യൂറോപ്യൻ യൂണ്യനിൽ നിന്നും പുറത്താവുകയും ചെയ്തത് മലയാളികൾക്കും ഇന്ത്യക്കാർക്കും നേട്ടം. യൂറോപ്പിലേ നിർദ്ധന രാജ്യങ്ങളിലേ നിരക്ഷരരായ തൊഴിലില്ലാ പട ഇതുവരെ പണക്കാരുടെ രാജ്യമായ ബ്രിട്ടനിലേക്ക് വെറുതേ ടികറ്റെടുത്ത് യാത്രയായിരുന്നു. അവിടെ ചെന്ന് കിട്ടു
ന്ന തൊഴിൽ ചെയ്താൽ യൂറോപ്യൻ പൗണ്ടിന്‌ അളന്ന് പണം കിട്ടും. യൂറോപ്പ്യൻ യൂണ്യനിലെ ആർക്കും തൊഴിൽ തേടി അഭയാർഥി രൂപത്തിൽ ലണ്ടനിൽ വണ്ടിയിറങ്ങാമായിരുന്നു. ഇനി അതൊന്നും നടക്കില്ല. പണിയില്ലാത്ത യൂറോപ്പ്കാരെ ഇനി ബിട്ടൻ ചുമക്കില്ല. നിരക്ഷരരായ യൂറോപ്പിലേ മറ്റ് രാജ്യത്തേ ജനങ്ങളെ ഇനി ബ്രിട്ടനിൽ തൊഴിലിനായി കാലുകുത്താൻ സമ്മതിക്കില്ല.

”ബ്രെക്സിറ്റ് ഉണ്ടാക്കുന്ന മെച്ചങ്ങളും ഭയപ്പാടുകളും വിവരിച്ച് പ്രവാസി ശബ്ദം യൂറോപ്പ് എഡിറ്റർ ടോം തോമസ്‌  എഴുതുന്നത്”

Loading...

യൂറോപ്പിനേക്കാൾ ശക്തിയും ധനവും ബ്രിട്ടനാണെന്നും യൂറോപ്പിന്റെ അധിക ബാധ്യത തങ്ങൾ ചുമക്കില്ലെന്നും പറഞ്ഞുവയ്ച്ച് ബ്രിടൻ യൂറോപ്പ്യൻ യൂണ്യനിൽ നിന്നും സ്വയം പുറത്തു പോകാൻ തീരുമാനിച്ചു. ഗ്രേറ്റ് ബ്രിട്ടൻ… ഗ്രേറ്റ്…ഇതുവരെ ഇന്ത്യക്കാർക്ക് തൊഴിൽ ലഭിച്ചത് യൂറോപ്പ് കാർക്കെല്ലാം തൊഴിൽ നല്കിയ ശേഷം ആളെ കിട്ടാതെ വന്ന സ്ഥലങ്ങളിലേക്കായിരുന്നു. എന്നാൽ ഇനി ഇന്ത്യയും ലോകത്തിലേ മറ്റെല്ലാ രാജ്യങ്ങളും ബ്രിട്ടന്‌ ഒരു പോലെ. അഭ്യസ്ത വിദ്യരായ മസ്തിഷ്കങ്ങൾക്ക് ഇനി കൂട്ടമായി ബ്രിട്ടനിലേക്ക് തൊഴിലിനായും കുടിയേറ്റത്തിനായും കാതോർക്കാം. ഇനി യൂറോപ്യൻ യൂണ്യൻ എന്ന സാധനം ഒരു മലയാളിയുടേയും ഇന്ത്യക്കാരുടേയും യു.കെയിലെ തൊഴിൽ സ്വപ്നങ്ങളേ നോക്കി മുഷ്ടിചുരുട്ടില്ല,.. കണുരുട്ടി ഭയപ്പെടുത്തുമില്ല- ആ കാലം കഴിഞ്ഞു. പുതിയ തീരുമാനങ്ങൾ നടപ്പിലാകാൻ 2വർഷം എടുക്കും.ആഗോള സാമ്പത്തിക സാംസ്കാരിക രാഷ്ട്രീയ രംഗമപ്പാടെ എടുത്താല്‍ ഈ ഒരു ദശാബ്ദകാലത്തെ ചരിത്രത്തില്‍ സംഭവിച്ച ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായി മാറുകയാണ് ബ്രെക്സിറ്റ്.

എന്താണ് ബ്രെക്സിറ്റ്? എന്തുകൊണ്ടാണ് ബ്രെക്സിറ്റ് ഇത്രയും വാര്‍ത്താ പ്രാമുഖ്യം നേടുന്നത്?

എന്തൊക്കെയാവാം ഇതിന്റെ അനന്തരഫലങ്ങള്‍? ഒന്നൊന്നായി നമുക്ക് ഒന്ന് വിശകലനം നടത്തി നോക്കാം. ബ്രെക്സിറ്റ് എന്നത് ബ്രിട്ടന്‍ എക്സിറ്റ് (Britain Exit) എന്നതിന്റെ ചുരുക്കമാണ്. പ്രധാനമായും യൂറോപ്പില്‍ പെട്ട 28 അംഗരാജ്യങ്ങള്‍ ഉള്ള യൂറോപ്യന്‍ യൂണിയനില്‍ നിന്നുമുള്ള ബ്രിട്ടന്‍റെ പുറത്ത് പോകലിനെയാണ് ബ്രെക്സിറ്റ് എന്നത് കൊണ്ടുദ്ദേശിക്കുന്നത്. 1958-ല്‍ ഒട്ടുമുക്കാലും യൂറോപ്യന്‍ രാജ്യങ്ങളെ ഏകൊപ്പിപ്പിച്ചു കൊണ്ടു രൂപം കൊണ്ട യൂറോപ്യന്‍ ഇക്കണോമിക് കമ്മ്യൂണിറ്റി എന്ന രാഷ്ട്രീയ-സാമ്പത്തിക സംഘടനയുടെ തുടര്‍ച്ചയായാണ് 1993ല്‍ യൂറോപ്യന്‍യൂണിയന്‍ (European Union – EU) നിലവില്‍ വന്നത്.ഇതിന്റെ ഫലമായി അംഗരാജ്യങ്ങള്‍ക്കിടയില്‍ ഉള്ള അതിരുകള്‍ ചെറുതാവുകയും, യൂണിയനില്‍ അംഗമായ ഒരു രാജ്യത്ത് നിന്നും മറ്റൊരു അംഗ രാജ്യത്തേക്കുള്ള യാത്രയും കുടിയേറ്റവും വളരെ ലഘുവായ നടപടി ക്രമങ്ങളോടെ നടക്കുവാനും തുടങ്ങി. കച്ചവടം പോലെയുള്ള കാര്യങ്ങള്‍ക്കും, ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി ലഭിക്കുന്നതിനും മറ്റും കൂടുതല്‍ അവസരങ്ങള്‍ തേടി വന്നു. ഈയൊരു മാറ്റം യൂറോപ്യന്‍ യൂണിയനിലെ കൂടുതല്‍ ജനങ്ങളും സ്വാഗതം ചെയ്തു. ഓരോ രാജ്യത്തിനും തനതായുണ്ടായിരുന്ന കറന്‍സികളെ കൂടാതെ പൊതുവായി യൂറോ എന്ന കറന്‍സി നിലവില്‍ വന്നു. ലോക സാമ്പത്തിക രംഗത്ത് അമേരിക്കന്‍ ഡോളറിനുണ്ടായിരുന്ന പ്രാമുഖ്യം കുറഞ്ഞതും യൂറോയുടെ കടന്നു വരവോടെയാണ്.

എന്നാല്‍ ഈ മാറ്റങ്ങള്‍ എല്ലാവര്‍ക്കും സ്വീകാര്യമായിരുന്നില്ല. യൂറോപ്യന്‍ യൂണിയനില്‍പെട്ട ബ്രിട്ടന്‍, അയര്‍ലണ്ട്, ഫ്രാന്‍സ്, ഇറ്റലി, തുടങ്ങിയ ശക്തമായ സാമ്പത്തികാടിത്തറയുള്ള രാജ്യങ്ങളിലേക്ക് താരതമ്യേന ശുഷ്കമായ സാമ്പത്തിക സ്ഥിതിയുള്ള രാജ്യങ്ങളില്‍ നിന്ന് ആള്‍ക്കാരുടെ കുത്തൊഴുക്കുണ്ടായി. റൊമേനിയ, പോളണ്ട്, മൊള്‍ഡോവ, ചെക്കോസ്ലോവാക്യ, തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമൊക്കെ ആള്‍ക്കാര്‍ അഭയാര്‍ഥികള്‍ കണക്കെ ഒഴുകിയെത്തി. രാജ്യത്തെ പൌരന്മാര്‍ ചെയ്തിരുന്ന ജോലികള്‍ താരതമ്യേന കുറഞ്ഞ വേതനത്തിന് ഏറ്റെടുക്കാന്‍  അവര്‍ തയ്യാറായിരുന്നു. വലിയ വലിയ കമ്പനികളും ഹോസ്പിറ്റലുകളും, ഹോട്ടല്‍ ശ്രുംഖലകളും ഇത്തരം അന്യ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളുടെ വരവിനെ സ്വാഗതം ചെയ്തു. ബ്രിട്ടീഷ് പൌരന്മാരില്‍ ഇത് മുറുമുറുപ്പുണ്ടാക്കി. അതോടെ ബ്രെക്സിറ്റിനുള്ള കളമൊരുങ്ങുകയായി.

ബ്രെക്സിറ്റ് ഉണ്ടാക്കുന്ന ഭയപ്പാടുകളും

വിലയിരുത്തലുകളും അഭിപ്രായപ്രകടനങ്ങളും പ്രവചനങ്ങളും എന്ത് തന്നെയായാലും ബ്രെക്സിറ്റിന്‍റെ അനന്തര ഫലങ്ങള്‍ എന്താണെന്ന് കാത്തിരുന്നു കാണുകയേ നിര്‍വാഹമുള്ളൂ. ലോകം ആശയക്കുഴപ്പങ്ങളില്ലാതെ പതിവ് പോലെ മുന്നോട്ട് നീങ്ങുമോ, അതോ ഈ നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിന്റെ അന്ത്യ പാദത്തില്‍ നാം ദര്‍ശിച്ചത് പോലെ ഭീകരമായ സാമ്പത്തിക മാന്ദ്യത്തിനു ബ്രെക്സിറ്റ് കാരണമാകുമോ എന്നതും നോക്കിക്കാണേണ്ട വസ്തുതയാണ്.

ബ്രിട്ടീഷ് പ്രധാന മന്ത്രി ഡേവിഡ് കാമറോണ്‍ ബ്രെക്സിറ്റിന് വേണ്ടിയുള്ള ജനാഭിപ്രായത്തെ നിസാരവത്കരിച്ചു എന്ന് വാദമുണ്ട്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണം എന്ന അഭിപ്രായക്കാരനായിരുന്നു അദ്ദേഹം. അത് കൊണ്ട് ആണ് ബ്രെക്സിറ്റ് വേണമോ വേണ്ടയോ എന്നത്തിന്റെ തീരുമാനം അദ്ദേഹം ജനഹിതത്തിനു വിട്ട് കൊടുത്തത്. നേരിയ ഭൂരിപക്ഷത്തിനാണെങ്കിലും ബ്രിട്ടീഷ് ജനത ബ്രെക്സിറ്റിനെ പുല്‍കിയത് കാമറോണിന് തിരിച്ചടിയായി. പ്രധാനമന്ത്രി സ്ഥാനം രാജി വച്ചത് തന്റെ നയങ്ങള്‍ തെറ്റിപ്പോയി എന്ന തിരിച്ചറിവിന്‍റെ ഫലമായാണ്.

ബ്രിട്ടനിലുള്ള ഇന്ത്യക്കാര്‍ക്ക് ബ്രെക്സിറ്റ് ആഹ്ലാദ കാരണമാണ്. ബ്രെക്സിറ്റിന്‍റെ ആനുകൂല്യങ്ങള്‍ ഏറ്റവുമധികം ലഭിക്കാന്‍ പോകുന്നത് ബ്രിട്ടനില്‍ ഏറ്റവുമധികം വിജയം വരിച്ച സമൂഹങ്ങളിലൊന്നായ യുകെ മലയാളികള്‍ക്കാണ്. നിയമരംഗം, ഹോസ്പിറ്റലുകള്‍, ഐറ്റി, മുതലായ മണ്ഡലങ്ങളില്‍ മലയാളികളുടെ ശക്തിപ്രകടനമാണ് കാണാനാവുക. നേഴ്സിംഗ് രംഗം പരമ്പരാഗതമായി മലയാളികള്‍ കയ്യടക്കി വച്ചിരിക്കുന്നു. യൂറോപ്പ്യന്‍ യൂണിയനില്‍പെട്ട മറ്റ് രാജ്യങ്ങളിലെ കുടിയേറ്റക്കാര്‍ ഇന്ത്യക്കാരെ വച്ചു വിദ്യാഭ്യാസപരമായി പിന്നില്‍ നില്‍ക്കുന്നു എന്നതൊരു വസ്തുതയാണ്. ഈ അവസരത്തില്‍ കൂടുതല്‍ ജോലി സാധ്യതകള്‍ മലയാളികള്‍ക്ക് തുറന്നു കിട്ടും എന്നതില്‍ സംശയമൊന്നുമില്ല.

അയര്‍ലണ്ടിന്റെ സ്ഥിതി പ്രവചനാതീതമാണ്‌. യുകെയും അയര്‍ലണ്ടും തമ്മിലുള്ള വ്യാപാര കരാറുകള്‍ പലതും ബ്രെക്സിറ്റിന്‍റെ ഫലമായി പുനപരിശോധനക്ക് വിധേയമാക്കേണ്ടി വരും. അതിരുകളിലെ ധാരണകള്‍ പലതും വീണ്ടും ചര്‍ച്ചയ്ക്ക് വച്ചിരിക്കുകയാണ്. ബ്രെക്സിറ്റിന്റെ ഫലമായി ബ്രിട്ടനില്‍ നിന്നും പുറത്താക്കപ്പെടുന്നവര്‍ മറ്റ് രാജ്യങ്ങളിലേക്ക് ചേക്കേറുന്നതിന്റെ ഫലമായി അയര്‍ലണ്ടിലേയ്ക്ക് ഒരു കുടിയേറ്റ കുത്തൊഴുക്കുണ്ടാവുമോ എന്നത് കാത്തിരുന്നു കാണേണ്ട വസ്തുതയാണ്. എന്നാല്‍ സാധാരണ ഗതിയില്‍ ബ്രിട്ടനിലേക്ക് കുടിയേറാന്‍ സാധ്യതയുണ്ടായിരുന്ന യൂറോപ്യന്‍ യൂണിയന്‍ പൌരന്മാര്‍ ബ്രെക്സിറ്റോട് കൂടി ഓസ്ട്രേലിയ പോലെയുള്ള രാജ്യങ്ങളെയാണ് നോട്ടമിട്ടിരിക്കുന്നത് എന്നൊരു നിരീക്ഷണവുമുണ്ട്.

23 ജൂണ്‍ വ്യാഴാഴ്ച ബ്രിട്ടീഷ് ജനത ബ്രെക്സിറ്റിന് അനുകൂലമായി വിധിയെഴുതിയതിന് തൊട്ടു പിന്നാലെ യുകെ പൌണ്ടിന്റെ വില നൂറു രൂപയില്‍ നിന്നുമിടിഞ്ഞ് എണ്‍പതുകളിലെത്തിയിരുന്നു. ഇത് ബ്രിട്ടീഷ് പൌണ്ടിന്റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ വിലയാണെന്ന് പറയപ്പെടുന്നു. എന്നാല്‍ ഇതില്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലന്നാണ് സാമ്പത്തിക വിദഗ്ദരുടെ പക്ഷം. തുടക്കത്തിലെ അനിശ്ചിതത്തിനു ശേഷം പൌണ്ട് വീണ്ടും ശക്തിയാര്‍ജിക്കുമെന്ന് ഇവര്‍ പറയുന്നു.