വധുവിന് കൊവിഡ്, പൂജാരിയും വരനുമടക്കം പിപിഇ കിറ്റ് ധരിച്ച് വിവാഹം നടത്തി

പൂജാരിയും വധൂവരന്‍മാരും പിപിഇ കിറ്റ് ധരിച്ച് വിവാഹം നടത്തി. രാജസ്ഥാനിലാണ് ഈ വ്യത്യസ്ത വിവാഹം നടത്തിയത്.
വധുവിന് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്തരത്തിലൊരു വിവാഹം. പിപിഇ കിറ്റ് ധരിച്ചായിരുന്നു വധവരന്‍മാരും പൂജാരിമാരും എത്തിയത്.ഈ വിവാഹം ഇപ്പോള്‍ ഇത് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.

രാജസ്ഥാനിലെ ബാറയിലുള്ള കെല്‍വാര കൊവിഡ് സെന്ററില്‍ വെച്ചായിരുന്നു പുതുമകളുള്ള ഈ വിവാഹം നടന്നത്. പൂജയും മറ്റ് ചടങ്ങുകളുമൊക്കെ ഇത്തരത്തിലായിരുന്നു. വരന്‍ പരമ്പരാഗത രീതിയിലുള്ള ഒരു തലപ്പാവ് ധരിച്ചിരുന്നു. ഇതോടൊപ്പം ഗ്ലൗസും മുഖാവരണവും. വധുവും സമാന രീതിയില്‍ പിപിഇ കിറ്റ് ധരിച്ചിരിക്കുന്നത് വിഡിയോയില്‍ കാണാം.

Loading...