വിവാഹ ശേഷം ഭര്‍തൃവീട്ടുകാരെ മയക്കി പണവും സ്വര്‍ണവുമായി നവവധു മുങ്ങി

ലക്‌നൗ: വിവാഹ ശേഷം നാലാം ദിവസം ഭര്‍തൃവീട്ടുകാരെ മയക്കിക്കിടത്തി നവവധു ആഭരണങ്ങളും പണവുമായി കടന്നു. ഉത്തര്‍പ്രദേശിലെ ബദാവൂന്‍ ജില്ലയില്‍ ഇന്നലെയായിരുന്നു സംഭവം ഉണ്ടായത്. റിയ എന്ന യുവതിയാണ് ഇതിനി പിന്നില്‍

ദത്തഗഞ്ച് കോട്വാലി പോലീസ് സ്റ്റേഷന് കീഴില്‍ വരുന്ന ഛോടാപാറ ഗ്രാമത്തിലാണ് സംഭവം ഉണ്ടായത്. ഡിസംബര്‍ ഒന്‍പതിനായിരുന്നു പ്രവീണും റിയയും തമ്മിലുള്ള വിവാഹം നടന്നത്. അസംഗഢ് സ്വദേശിനിയാണ് റിയ. വെള്ളിയാഴ്ചത്തെ അത്താഴ ഭക്ഷണത്തില്‍ റിയ ലഹരി കലര്‍ത്തുകയായിരുന്നു. ഇതോടെ ഭര്‍തൃവീട്ടുകാര്‍ ഒന്നടങ്കം മയക്കത്തിലാവുകയായിരുന്നു. ഈ തക്കം നോക്കി റിയ മുങ്ങുകയായിരുന്നു. 70000 രൂപയും മൂന്നു ലക്ഷം രൂപ വിലവരുന്ന ആഭരണങ്ങളുമാണ് റിയ കടന്നു കളഞ്ഞത്.

Loading...

ഭര്‍തൃവീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് സൂപ്രണ്ട് ജിതേന്ദ്ര കുമാര്‍ ശ്രീവാസ്തവ പറഞ്ഞു.

അതേസമയം സമാനമായ സംഭവം കേരളത്തിലുമുണ്ടായിരുന്നു. വിവാഹം നടന്ന് മണിക്കൂറുകള്‍ക്ക് അകം യുവതി കാമുകന്റെ കൂടെ സ്ഥലം വിടുകയായിരുന്നു. വെങ്ങാനൂര്‍ സ്വദേശിനിയായ 32കാരിയാണ് കാമുകനൊപ്പം സ്ഥലംവിട്ടത്. വട്ടിയൂര്‍ക്കാവ് തൊഴുവന്‍കോട് സ്വദേശിയായ 36കാരനുമായി കഴിഞ്ഞ ദിവസം യുവതിയുടെ വിവാഹം നടത്തിയിരുന്നു.

ഇന്നലെ പുലര്‍ച്ചെ ഒന്നിന് യുവതി ഭര്‍തൃ വീട്ടില്‍നിന്നു കാമുകനൊപ്പം മുങ്ങുകയായിരുന്നു. തനിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്നും അതു മുന്‍കൂട്ടി പറയാന്‍ സാധിക്കാത്തതില്‍ ക്ഷമിക്കണമെന്നും മറ്റു ഗത്യന്തരമില്ലാത്തതിനാല്‍ താന്‍ പോകുന്നുവെന്നുമുള്ള വോയിസ് മെസേജ് ഭര്‍ത്താവിന് അയച്ചശേഷമാണ് യുവതി കാമുകനുമൊത്ത് സ്ഥലം വിട്ടത്. സംഭവം അറിഞ്ഞതോടെ യുവാവിന്റെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. വട്ടിയൂര്‍ക്കാവ് പോലീസ് അന്വേഷണം ആരംഭിച്ചു.

അതേസമയം കഴിഞ്ഞ ദിവസം ഭാര്യയെയും രണ്ട് മക്കളെയും ഉപേക്ഷിച്ച് സോഷ്യല്‍ മീഡിയകളിലൂടെ പരിചയപ്പെട്ട വീട്ടമ്മയ്ക്ക് ഒപ്പം നാടുവിട്ട് 39കാരന് മാസങ്ങള്‍ക്ക് ശേഷം മുട്ടന്‍ പണിയാണ് കിട്ടിയത്.

ഒന്‍പത് മാസം മുമ്പ് കാണാതായ ഭര്‍ത്താവിനെ പൊലീസ് കണ്ടെത്തിയപ്പോള്‍ രണ്ട് കുട്ടികളുടെ അമ്മയായ വീട്ടമ്മ ഞെട്ടി. തന്റെ ഭര്‍ത്താവ് ഫേസ്ബുക്ക് വഴി പരിചയപ്പെട്ട മറ്റൊരു യുവതിക്കൊപ്പം ആരോരുമറിയാതെ തിരുവനന്തപുരത്ത് താമസമാക്കിയതാണ് വീട്ടമ്മയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചത്. യുവതി ഇപ്പോള്‍ പൂര്‍ണ ഗര്‍ഭിണിയാണ്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട വീട്ടമ്മയുമായാണ് രണ്ട് കുട്ടികളുടെ പിതാവായ യുവാവ് നാടുവിട്ടത്.

സംഭവത്തില്‍ കോതമംഗലം കറുകടം വട്ടേപ്പറമ്പില്‍ ജിനീഷിനെ ( 39) യാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. രണ്ട് കുട്ടികളുടെ പിതാവായ ജിനേഷിനെ കാണാതായതായി ഭാര്യ ജനുവരി 14ന് പൊലീസില്‍ നല്‍കി. പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഭര്‍ത്താവിനെ കാണാനില്ലെന്ന് പരാതി നല്‍കിയ യുവതിക്ക് തന്റെ ഭര്‍ത്താവിന് മറ്റൊരു ഭാര്യയുണ്ടെന്ന് ആദ്യം വിശ്വസിക്കാനായില്ല.

ക്രൈംബ്രാഞ്ച് സംഘമാണ് ഇവരെ തിരുവനന്തപുരത്തു നിന്നും കണ്ടെത്തിയത്. കോതമംഗലം പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇവരെ കണ്ടെത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയിരുന്നു.

ഇരുവരെയും തിരുവനന്തപുരം നേമത്തു നിന്നാണ് ക്രൈം ബ്രാഞ്ച് സംഘം കണ്ടെത്തിയത്. യുവതി ഇപ്പോള്‍ പൂര്‍ണ ഗര്‍ഭിണിയാണ്. യുവാവിനെ കോടതിയില്‍ ഹാജരാക്കി. ആലുവ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി കെ.എം. ജിജിമോന്‍ സൈബര്‍ സെല്‍ ഇന്‍ ചാര്‍ജ് എഎസ്‌ഐ എസ്.ബിനോയ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.