പ്രതിശ്രുത വരന് വധുവിന്റെയും കാമുകന്റെയും ചിത്രങ്ങളും വീഡിയോകളും, അയച്ചത് പെണ്‍കുട്ടി തന്നെ

ചെന്നൈ: തനിക്ക് താത്പര്യമില്ലാത്ത വിവാഹം മുടക്കാനായി വധു ചെയ്ത കാര്യമാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. വധു ആസുത്രണം ചെയ്ത തന്ത്രത്തില്‍ വിവാഹം മുടങ്ങുകയും ചെയ്തു. യുവതിയുമൊത്തുള്ള ചിത്രങ്ങള്‍ കാമുകനെ കൊണ്ട് വരന് അയച്ച് കൊടുത്താണ് തന്ത്രപരമായി യുവതി വിവാഹം മുടക്കിയത്.

തമിഴ് നാട്ടിലാണ് സംഭവം ഉണ്ടായത്. വിവാഹത്തിന് മുന്നോടിയായുള്ള വിവാഹ സത്കാര ചടങ്ങ് നടക്കുന്നതിനിടെയാണ് വധുവിനൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും വരന് കാമുകന്‍ അയച്ച് കൊടുത്തത്. ഇത് കണ്ട ഉടന്‍ തന്നെ വധുവിന്റെ വീട്ടില്‍ വിളിച്ച് വിവാഹത്തില്‍ നിന്നും പിന്മാറുന്നതായി വരന്റെ വീട്ടുകാര്‍ അറിയിച്ചു. പിന്നാലെ വധുവിന്റെ വീട്ടുകാര്‍ പരാതി നല്‍കി. ഈ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം വിവാഹം മുടക്കാനായി കാമുകനും വധുവും ചേര്‍ന്ന് നടത്തിയ നാടകമാണെന്ന് വ്യക്തമായത്. സംഭവം മനസിലാക്കിയ പൊലീസ് കേസെടുക്കാതെ, ഇരുവരെയും താക്കീത് ചെയ്ത് പറഞ്ഞയച്ചു.

Loading...

വരന് ചിത്രങ്ങള്‍ അയച്ച് കൊടുത്ത സംഭവത്തിലും വിവാഹ തലേന്ന് വിളിച്ച് വിവാഹം വേണ്ടെന്ന് പറഞ്ഞ വരന്റെ കുടുംബത്തിന്റെ തീരുമാനത്തിനെതിരെയും ആയിരുന്നു വധുവിന്റെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയത്. ഇതോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സത്യം പുറത്തുവന്നത്. ദൃശ്യങ്ങളും ചിത്രങ്ങളും അയച്ചുതന്ന മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കാമുകനെ തിരിച്ചറിയുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ യുവതിയുമായുള്ള പ്രേമവും ഇരുവരും ചേര്‍ന്ന് വിവാഹം മുടക്കാന്‍ മെനഞ്ഞ തനന്ത്രവും പുറത്തായി. കാമുകിയുടെ നിര്‍ദേശപ്രകാരമാണ് ചിത്രങ്ങളും വീഡിയോയും വരന് അയച്ചുകൊടുത്തതെന്ന് യുവാവിന്റെ കുറ്റസമ്മതമൊഴിയില്‍ പറയുന്നു.

ഇരുവരും പ്രണയത്തിലായിരുന്നുവെന്നും വധുവിന്റെ വീട്ടുകാര്‍ ഇതിനെ എതിര്‍ത്തിരുന്നതായും യുവാവ് പറയുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വിവാഹം മാതാപിതാക്കള്‍ നിശ്ചയിക്കുകയായിരുന്നു. അതിനിടെയാണ് കല്യാണം മുടങ്ങാന്‍ പദ്ധതി ആസൂത്രണം ചെയ്തതെന്ന് നേശപാക്കം സ്വദേശി പൊലീസിനോട് പറഞ്ഞു.