ദില്ലി കലാപം: ബൃന്ദ കാരാട്ടിനെയും ആനിരാജയെയും കുറ്റപത്രത്തിൽ പരാമർശിച്ച് പൊലീസ്

ദില്ലി കലാപത്തിലെ കുറ്റപത്രത്തില്‍ സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ടിനേയും, സി.പി.ഐ. നേതാവ് ആനിരാജയേയും ഉള്‍പ്പെടുത്തി ദില്ലി പൊലീസ്. യോഗേന്ദ്രയാദവ്, ഹര്‍ഷ് മന്ദര്‍, സല്‍മാന് ഖുര്‍ഷിദ് എന്നിവരേയും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദില്ലി പൊലീസിന്റേത് കുറ്റപത്രമല്ല വഞ്ചന പത്രമെന്ന് ബ്രിന്ദ കാരാട്ട് വിമർശിച്ചു. ദില്ലി പോലീസിന്റെ നടപടിയെ ശക്തമായി നേരിടുമെന്നും നിയമ നടപടി ഉൾപ്പെടെ ആലോചിക്കുന്നതായും ആനി രാജ പ്രതികരിച്ചു.സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉൾപ്പെടെയുള്ളവരുടെ പേരുകൾ കുറ്റപത്രത്തിൽ ദില്ലി പൊലീസ് പരാമർശിച്ചതിന് പിന്നാലെയാണ് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം ബ്രിന്ദ കാരാട്ട്, സിപിഐ നേതാവ് ആനി രാജ എന്നിവരുടെ പേരുകളും കുറ്റപത്രത്തിൽ പരാമര്ശിച്ചിരിക്കുന്നത്.

ഇവര്‍ അംഗമായ വാട്‌സാപ്പ് ഗ്രൂപ്പില്‍ ദില്ലി കലാപത്തെക്കുറിച്ച് ചര്‍ച്ച നടത്തിയെന്നാണ് പൊലീസ് പറയുന്നത്. ബ്രിന്ദാ കാരാട്ട് പ്രകോപനപരമായ രീതിയില്‍ പ്രസംഗിച്ചു എന്നാണ് ദില്ലി പൊലീസിന്റെ വാദം.ഫെബ്രുവരിയില്‍ നടന്ന മഹിളാ ഏകതാ മാര്‍ച്ച് കലാപത്തിന്റെ തുടക്കമായെന്നാണ് പൊലീസ് ഭാഷ്യം.യോഗേന്ദ്രയാദവ്, ഹര്‍ഷ് മന്ദര്‍, സല്‍മാന് ഖുര്‍ഷിദ് എന്നിവരേയും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേ സമയം കുറ്റപത്രമല്ല വഞ്ചന പത്രമാണ് ദില്ലി പൊലീസിന്റേതെന്ന് ബ്രിന്ദ കാരാട്ട് വിമർശിച്ചു. കള്ളങ്ങൾ നിറഞ്ഞ കുറ്റപത്രം കോടതിയിൽ നിലനിൽക്കില്ലെന്നും ബ്രിന്ദ കാരാട്ട് പ്രതികരിച്ചു.രാഷ്ട്രീയ കുടില തന്ത്രത്തിന്റെ ഭാഗമായിട്ടാണ് ദില്ലി കലാപത്തിന്റെ കുറ്റപത്രത്തിൽ പേര് ഉൾപ്പെടുത്തിയതെന്ന് ആനി രാജയും പ്രതികരിച്ചു.
ദില്ലി പോലീസിന്റെ നടപടിയെ ശക്തമായി നേരിടുമെന്നും നിയമ നടപടി ഉൾപ്പെടെ ആലോചിക്കുന്നതായി ആനി രാജ പറഞ്ഞു.

Loading...