ബ്രിട്ടനില്‍ മരണം വര്‍ദ്ധിക്കുന്നു, വിമാനത്താവളം മോര്‍ച്ചറിയാക്കുന്നു

ലോകത്തെ മുഴുവന്‍ വിഴുങ്ങിയ കൊറോണ ബ്രിട്ടനെയും കാര്‍ന്ന്തിന്നുകൊണ്ടിരിക്കുകയാണ്. ആകെ മരണസഖ്യ 759 ആയി. രണ്ടായിരത്തിലേറെ ആളുകള്‍ക്ക് ഇന്നലെ മാത്രം രോഗബാധ സ്ഥിരീകരിച്ചു. ഒദ്യോഗികമായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഇപ്പോള്‍ 14,579 ആണ്. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണു പിന്നാലെ ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്കിനും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ബ്രിട്ടണിലെ ഭരണനേതൃത്വം അപ്പാടെ ആശങ്കയുടെ മുള്‍മുനയിലായി.

മരണ നിരക്ക് വര്‍ദ്ധിച്ച സാഹചര്യത്തില്‍ ബര്‍മിന്‍ഹാം എയര്‍പോര്‍ട്ട് മോര്‍ച്ചറിയാക്കാനുള്ള നടപടികള്‍ ആരംഭിച്ച് കഴിഞ്ഞു. ലണ്ടനിലും മാഞ്ചസ്റ്ററിലും ബര്‍മിന്‍ഹാമിലും അടിയന്തരമായ പുതിയ ആശുപത്രികള്‍ പണിയാന്‍ തീരുമാനമായി. കൊവിഡിനെ പ്രതിരോധിക്കാനായി വളരെ നല്ല മാര്‍ഗ്ഗങ്ങളാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് മാധ്യമപ്രവര്‍ത്തകനായ ടോം ജോസ് തടിയമ്പാട് പറഞ്ഞു. എയര്‌പോര്‍ട്ടുകളും ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റവും പൂര്‍ണ്ണമായും ഇതുവരെ അടച്ചിട്ടില്ല. പല ഭാഗങ്ങളിലും ആളുകള്‍ ഇപ്പോഴും കുടുങ്ങികിടക്കുകയാണ്. മലയാളികള്‍ കാര്യമറിയാതെ അവിടെയുള്ള ആരോഗ്യ പ്രവര്‍ത്തകരെ കളിയാക്കുകയാണ്. മറ്റൊരു പ്രധനപ്പെട്ട കാര്യം നിരവധി ആളുകള്‍ സ്വയം കൊറൈന്റനില്‍ ഇരിക്കാന്‍ തയ്യാറായിട്ടുണ്ട് എന്നതാണ്. ആരോഗ്യ സ്ഥിതി മോശമായവരോട് വീട്ടിലിരിക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Loading...