ബ്രിട്ടാസ്, നികേഷ്, വേണു തുടങ്ങിയവരുടെ ഫോണ്‍കോള്‍ മംഗളം ചോര്‍ത്തി: വാര്‍ത്ത ബ്രേക്ക് ചെയ്യുന്നതില്‍ ചാനലില്‍ രണ്ടഭിപ്രായം

കോട്ടയം: മാധ്യമപ്രവര്‍ത്തകര്‍ മംഗളത്തിനെതിരെ ഫേസ്ബുക്കിലൂടെ പ്രതിഷേധിക്കുമ്പോള്‍ ഒന്നോര്‍ക്കുക ചിലപ്പോള്‍ നാളെ നിങ്ങളുടെ ശബ്ദരേഖയാകാം മംഗളത്തിന്റെ എക്‌സ്‌ക്ലൂസീവ്. മുഖ്യമന്ത്രി പിണറായി വിജയന്റെ ലാവലിൻ കേസ് ഫോൺ കോളുകൾ അടക്കം 27 സി.പി.എം നേതാക്കളുടെ ഫോണ്‍ ചോര്‍ത്തിയതോടൊപ്പം കേരളത്തിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകരുടെ ഫോണും മംഗളം ചോര്‍ത്തിയെന്നാണ് ഏറ്റവും ഒടുവിലത്തെ വിവരം.

പിണറായി വിജയന്റെ ഇഷ്ടക്കാരനും കൈരള ചാനല്‍ എം.ഡിയുമായ ജോണ്‍ ബ്രിട്ടാസ്, റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമ നികേഷ് കുമാര്‍, മാതൃഭൂമി ന്യൂസിലെ മാധ്യമപ്രവര്‍ത്തകന്‍ വേണു, എന്നിവരുടെ ഫോണ്‍ കോളാണ് ഇവര്‍ ചോര്‍ത്തിയിരിക്കുന്നത്. വരാനിരിക്കുന്നത് കേരള ജനതയെ ഞെട്ടിക്കുന്ന സംഭവങ്ങളായിരിക്കുമെന്നാണ് ചാനല്‍ പ്രവര്‍ത്തകര്‍ തന്നെ പറയുന്നത്. കോട്ടയം കേന്ദ്രീകരിച്ചു തന്നെയാണ് ഇതും നടന്നിരിക്കുന്നത്. ഫോൺ ചോർത്തൽ നടന്നത്. വിവിധ ടെലഫോൺ ഓപ്പറേറ്റമാരുടെ ഓപ്പറേറ്റിങ്ങ് ജീവനക്കാർക്ക് കൈക്കൂലി നല്കി മംഗളം അവരെ വിലക്കെടുക്കുകയായിരുന്നു.കാര്യങ്ങൾ പുറത്തുവിട്ടാൽ കേരളത്തിൽ പിന്നെ ചാനലും മംഗളവും ഒണ്ടാകില്ലെന്ന് ശക്തമായ മുന്നറിയിപ്പാണ്‌ ജേണലിസ്റ്റുകൾ നല്കുന്നത്. ചതിച്ച് ഉണ്ടാകിയ എല്ലാം ദിവസങ്ങൾകൊണ്ട് തകറന്നടിയുമെന്നും മുന്നറിയിപ്പ് നല്കുന്നു. കോട്ടയത്തും, തിരുവനന്തപുരത്തും, കൊച്ചിയിലും മാധ്യമ പ്രവർത്തകർക്കിടയിലേ മുഖ്യ ചർച്ചയും തലവേദനയുമായി മാറി ഫോണും, സ്വകാര്യതയും ചേർത്തിയ വിവരങ്ങൾ. പലർക്കും ഉറക്കം പോലും നഷ്ടപെട്ടിരിക്കുകയാണ്‌. അത്ര ഭീകരമായ അവസ്ഥയിലേക്കാണ്‌ കാര്യങ്ങൾ നീങ്ങുന്നത്.

Loading...

പ്രസ്‌ക്ലബില്‍ മാധ്യമപ്രവര്‍ത്തകര്‍ നടത്തുന്ന സൗഹൃദ സംഭാഷണം വരെ ഇവര്‍ റെക്കോഡ് ചെയ്തിട്ടുണ്ട്. എന്നാല്‍ അതില്‍ ഒന്നും പ്രമുഖരുടെ ശബ്ദരേഖയില്ലെന്നാണ് വിവരം. അതേസമയം, ഇവ വാര്‍ത്തയാക്കുന്നതില്‍ ചാനല്‍ പ്രവര്‍തത്തകര്‍ക്കിടയില്‍ തന്നെ രണ്ടഭിപ്രായമുണ്ട്. സൗഹൃദങ്ങളെ ബാധിക്കുമെന്നും ഒറ്റപ്പെട്ടാല്‍ നിലനില്‍പ്പിനെ ബാധിക്കുമെന്നുമാണ് റിപ്പോര്‍ട്ടര്‍മാര്‍ പറയുന്നത്. മംഗളം ചാനൽ നടത്തുന്നത് മഞ്ഞ ചാനൽ ആണെന്നും ചാനൽ രംഗത്ത് ആദ്യമായി മഞ്ഞ എന്ന കുത്തുവാക്കും ദുഷ്പേരും മംഗളം കൊണ്ടുവന്നതായും പറയുന്നു.

പ്രമുഖ മാധ്യമ പ്രവർത്തകരാണ്‌ മംഗളത്തിന്റെ ഉന്നം. അവരുടെ ലൈംഗീക വ്യവഹാരങ്ങൾ വരെ ചതിയിലൂടെയും സ്ത്രീകളേ ഉപയോഗിച്ചും ഒപ്പിയെടുത്തു കഴിഞ്ഞു. പ്രമുഖ ചാനൽ മേധാവികളേ സമൂഹത്തിൽ തകർത്ത് മംഗളം ചാനലിന്റെ മുന്നേറ്റമാണ്‌ ലക്ഷ്യമിടുന്നത്. ഇതിനായിട്ടാണ്‌ ജോൺ ബ്രിട്ടാസിനേയും, നികേഷ് കുമാറിനേയും, വേണുവിനേയും വ്യക്തമായി ഉന്നം വയ്ച്ചിട്ടുള്ളത്. ഇവർ മംഗളത്തിന്റെ ചതി വലയയിൽ പെട്ടുകഴിഞ്ഞതായാണ്‌  മാധ്യമ പ്രവർത്തകർക്കിടയിലേ സംസാരം. ഫോൺ ചോറത്തൽ, സ്ത്രീകളേ തരം പോലെ ഉപയോഗിക്കൽ തുടങ്ങിയ വഴികൾ ഉപയോഗിച്ചതായും ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. മാധ്യമ പ്രവർത്തകരെ കുടഞ്ഞ് വൻ ഹിറ്റ് നേടാമെന്ന് മാത്രമല്ല മറ്റ് ചാനൽ തകർക്കുകയും ചെയ്യാം.

എന്നാല്‍ ഇത്തരത്തില്‍ സ്വന്തം വര്‍ഗ്ഗത്തിനെതിരെ ശബ്ദമുയര്‍ത്തിയാല്‍ ശക്തമായി പ്രതിഷേധിക്കാനുള്ള തീരുമാനത്തില്‍ തന്നെയാണ് മറ്റു മാധ്യമപ്രവര്‍ത്തകര്‍.  വ്യക്തി സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റം അനുവദിക്കാനാകില്ലെന്ന് ഇവര്‍ പറയുന്നു. മംഗളത്തിന്റെ ഫോണ്‍ ചോര്‍ത്തല്‍ കോട്ടയം വഴിയാണെന്ന് കാട്ടി ഇന്ന് ഒരു മാധ്യമപ്രവര്‍ത്തക എഫ്ബിയില്‍ പോസ്റ്റ് ഇട്ടിരുന്നു.ഇതും ഏറെ ചര്‍ച്ചയായി.
ലോഞ്ചിംഗ് ആരംഭിച്ച നിമിഷം മുതല്‍ വിവാദങ്ങളില്‍ നിന്ന് വിവാദങ്ങളിലേക്ക് പോകുന്ന മംഗളത്തിനെതിരെ ഓരോ നിമിഷവും ആരോപണം ശക്തിപ്പെടുകയാണ്.