ശശികല ടീച്ചര്‍ക്ക് ബ്രിട്ടന്‍ വിസ നിഷേധിച്ചു

ലണ്ടന്‍: ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികല ടീച്ചര്‍ക്ക് ബ്രിട്ടനില്‍ പ്രവേശനം നിഷേധിച്ചു. ബ്രിട്ടണിലെ ആദ്യ ഹിന്ദുമത പരിക്ഷത്തില്‍ പങ്കെടുക്കുന്നതിനാണ് ശശികല ടീച്ചര്‍ ബ്രിട്ടന്‍ വിസയ്ക്ക് അപേക്ഷിച്ചത്. ഇവരെ കൂടാതെ പ്രഭാഷകന്‍ ഗോപാലകൃഷ്ണനും ബ്രിട്ടന്‍ വിസ നിഷേധിച്ചു.

വിദ്വേഷപരമായ പ്രസ്താവനളിലൂടെയും പ്രസംഗത്തിലൂടെയും മതമൈത്രി ഇവര്‍ നഷ്ടപ്പെടുത്തുന്നു എന്ന കാരണത്താലാണ് വിസാ നിഷേധം. കൂടാതെ ഇവര്‍ക്കെതിരെ ബ്രിട്ടീഷ് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും അടക്കമുള്ള സമുന്നത മനതാക്കള്‍ക്ക് ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന് പരാതികള്‍ ലഭിച്ചിരുന്നതായും അറിയുന്നു.

Loading...

നേരത്തെ പ്രഭാഷണത്തിനായി ശശികല ടീച്ചറെ ക്ഷണിക്കാനുള്ള ഒരു വിഭാഗത്തിന്റെ തീരുമാനത്തിനെതിരെ സംഘടനാ തലത്തില്‍ തന്നെ ഭിന്നത മറനീക്കി പുറത്തു വന്നിരുന്നു.ശശികലക്ക് ആദ്യം വിസ അനുവദിച്ച ശേഷം പിന്നീടു ചെന്നൈയിലെ എംബസി അധികൃതര്‍ തിരിച്ചെടുക്കുക ആയിരുന്നു എന്നും എംബസി തലത്തില്‍ സൂചനയുണ്ട്. അങ്ങനെയാണെങ്കില്‍ ഭാവിയില്‍ ശശികലയ്ക്ക് ബ്രിട്ടന്‍ സഞ്ചരിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുമെന്നും അധികൃതര്‍ സൂചിപ്പിക്കുന്നു. ബ്രിട്ടന്‍ വിസ നിരസിച്ചതോടെ യുകെയിലെ ആദ്യ ഹിന്ദു മത പരിഷത്ത് മാറ്റി വച്ചതായി സംഘാടകര്‍ അറിയിച്ചിട്ടുണ്ട്.

കേരളത്തിലെ ഹിന്ദു മത പ്രചാരക ശശികല ടീച്ചറെ ഹിന്ദു പരിഷത്തില്‍ മുഖ്യ അതിഥി ആക്കാനുള്ള സംഘാടകരുടെ തീരുമാനം വ്യാപകമായ പ്രതിഷേധമാണ് വരുത്തിവെച്ചത്. ഇതിനെതിരെ ഒരുവിഭാഗം പ്രവര്‍ത്തകര്‍ ശക്തമായി തന്നെ മുന്നില്‍ വന്നു. എന്നാല്‍ ശശികലയെ എത്തിക്കുന്ന കാര്യം സംഘാടകര്‍ ഉപേക്ഷിക്കുന്നില്ലെന്ന് മനസ്സിലായതോടെ ഒരു സംഘം ബ്രട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍, ഹോം സെക്രട്ടറി തെരേസ മേ, ഹോം ഓഫീസ്, ബോര്‍ഡര്‍ ഏജന്‍സി എന്നിവര്‍ക്കും പരിപാടി നടക്കാനിരുന്ന ക്രോയിഡോണ്‍ ലങ്ഗ് ഫ്രാക് സ്‌കൂള്‍ അധികൃതര്‍, ലണ്ടനിലെ ഇന്ത്യന്‍ എംബസി എന്നിവര്‍ക്കും പരാതി നല്‍കുകയായിരുന്നു.