National Top Stories

വിമാനത്തിനുള്ളില്‍ കുഞ്ഞ് ഉറക്കെ കരഞ്ഞു; ബ്രിട്ടീഷ് എയര്‍വേസ് ഇന്ത്യന്‍ ദമ്പതികളെ വിമാനത്തില്‍ നിന്ന് ഇറക്കി വിട്ടു

ലണ്ടന്‍: ഇന്ത്യന്‍ ദമ്പതികള്‍ക്ക് ബ്രിട്ടീഷ് എയര്‍വേസ് യാത്ര നിഷേധിച്ചു. ദമ്പതികളുടെ മുന്നുവയസായ കുഞ്ഞ് വിമാനത്തിനുള്ളില്‍ ഉറക്കെ കരഞ്ഞതിനെ തുടര്‍ന്ന് എയര്‍വേസിന്റെ ഈ നടപടി. ലണ്ടനില്‍ നിന്നും ബെര്‍ലിനിലേക്ക് പറക്കാനിരുന്ന ബി.എ 8495 വിമാനത്തില്‍ നിന്നാണ് ഇന്ത്യന്‍ ദമ്പതികളെ ഇറക്കി വിട്ടത്.

കഴിഞ്ഞ ജൂലൈ 23നാണ് സംഭവം നടന്നത്. വിമാനം ടേക്ക് ഓഫ് ചെയ്യാനൊരുങ്ങുബോള്‍ തന്നെ കുഞ്ഞ് നിര്‍ത്താതെ കരയുകയായിരുന്നു. സീറ്റ് ബെല്‍റ്റിട്ടതിലുള്ള അസ്വസ്ഥതയെ തുടര്‍ന്നാണ് കുട്ടി കരയാന്‍ തുടങ്ങിയത്. കരച്ചില്‍ നിര്‍ത്താന്‍ രക്ഷിതാക്കള്‍ ശ്രമിക്കുന്നതിനിടെ കാബിന്‍ അംഗങ്ങളിലൊരാള്‍ വന്ന് മോശമായി പെരുമാറി. കുഞ്ഞ് വീണ്ടും കരഞ്ഞതോടെ വിമാനം ടെര്‍മനലിലേക്ക് തന്നെ തിരിച്ച് വിടുകയും ദമ്പതികളെ ഇറക്കി വിട്ട് യാത്ര തുടരുകയുമായിരുന്നു. കുഞ്ഞിന്റെ കരച്ചില്‍ മാറ്റാന്‍ സഹായിച്ച അടുത്ത സീറ്റിലുണ്ടായിരുന്ന ഇന്ത്യന്‍ ദമ്പതികളെയും ബലംപ്രയോഗിച്ച് ഇറക്കിവിട്ടു.

സംഭവത്തില്‍ കുട്ടിയുടെ പിതാവ് പരാതി ഉന്നയിച്ചിട്ടുണ്ട്. ബ്രിട്ടീഷ് എയര്‍വേസ് വംശീയമായി പെരുമാറി എന്നാരോപിച്ച് കുഞ്ഞിന്റെ പിതാവ് ഇന്ത്യന്‍ കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിനാണ് പരാതി നല്‍കിയത്. തങ്ങളെ അപമാനിക്കുന്ന രീതിയിലും വംശീയപരമായി അവഹേളിക്കുന്ന വിധത്തിലുമായിരുന്നു വിമാനത്തിലെ ജീവനക്കാരും കമ്പനിയും പെരുമാറിയതെന്നാണ് അദ്ദേഹം പരാതിയില്‍ പറയുന്നത്.

കുട്ടിയുടെ പിതാവ് ഉന്നയിച്ച പരാതി വളരെ ഗൗരവത്തോടെയാണ് സമീപിക്കുന്നതെന്നും യാതൊരു തരത്തിലുമുള്ള വേര്‍തിരിവും അനുവദിക്കില്ലെന്നും ബ്രിട്ടീഷ് എയര്‍വേസ് വക്താവ് പ്രസ്താവനയില്‍ അറിയിച്ചു. പരാതിക്കാരനുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുമെന്നും കമ്പനി വ്യക്തമാക്കി.

Related posts

നേതാജിയുടെ തിരോധാനം; രഹസ്യ രേഖകള്‍ പുറത്തുവിടുമെന്ന് പ്രധാനമന്ത്രി

subeditor

‘കഥ പകുതിയേ ആയിട്ടുള്ളൂ’ ; കൂടുതല്‍ പ്രതികളുണ്ടോയെന്ന് ആലുവയിലുള്ള ‘വിഐപി’ പറയട്ടെ ..

pravasishabdam online sub editor

സന്തോഷ് മാധവന്‍ വീണ്ടും കളത്തില്‍ ;പ്രതാപകാലത്ത് ബിനാമി പേരില്‍ വാങ്ങിക്കൂട്ടിയ 160 ഏക്കര്‍ പാടശേഖരം വീണ്ടെടുക്കാന്‍ ശ്രമം തുടങ്ങി

രാജാവ് ഛോട്ടാ രാജനെ ഇന്ന് ഇന്ത്യയിലെത്തിക്കും

subeditor

അണ്ണാ ഹസാരെ നിരാഹാര സമരം അവസാനിപ്പിച്ചു

subeditor12

വീടുവളഞ്ഞ പോലീസിനെ കളിത്തോക്ക് ചൂണ്ടി പേടിപ്പിച്ച് ഗുണ്ട രക്ഷപെട്ടു; കൂട്ടാളികള്‍ പിടിയില്‍

subeditor5

പ്രിൻസ് രാജകുമാരന്റെ എച്ച്‌ഐവി പരിശോധന ഫെയ്‌സ്ബുക്കില്‍ വയിറലാകുന്നു

subeditor

പിങ്ക് പോലീസിനെ വെള്ളം കുടിപ്പിച്ച വിഷ്ണുവും ആതിരയും വിവാഹിതരായി

pravasishabdam news

രാജ്യതലസ്ഥാനം മൂന്ന് ദിവസത്തേക്ക് കോഴിക്കോട്; പ്രധാനമന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നത് സ്വപ്നനഗരിയിലെ പ്രധാന വേദിക്കരികില്‍

subeditor

ഗുരുവിനൊപ്പം പാണ്ടി കൊട്ടി താരം

ചികിത്സയിലിരിക്കേ ആശുപത്രിയില്‍ നിന്ന് ഇറങ്ങിയോടിയ രോഗി വാഹനമിടിച്ചു മരിച്ചു ; 13.77 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ വിധി

subeditor5

പള്‍സര്‍ സുനിയ്ക്ക് കീഴടങ്ങാനുള്ള സഹായം മാത്രമാണ് ചെയ്തു കൊടുത്തത് ;ഇവര്‍ പരസ്പരം സംസാരിക്കുന്നതില്‍ നിന്നാണ് മാഡം എന്ന് വിളിക്കുന്നത് കേട്ടതെന്ന് ഫെനി

ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ മകന്‍ ശൗര്യയുടെ കമ്പനിയ്ക്കെതിരെ ഗുരുതര ആരോപണവുമായി ദ വയര്‍.

special correspondent

പാര്‍ട്ടി നേതാക്കളുടെ ആസുത്രണം പിഴച്ചു ;ആരാധകന്റെ ചോദ്യത്തിന് മുന്നില്‍ പതറി മോഡി

അധോലോകനായകന്‍ ഛോട്ടാ രാജനെ ഡൽഹിയിലെത്തിച്ചു

subeditor

വീരമൃത്യുവരിച്ച ജവാന്മാരുടെ അമ്മമാരെയും ഭാര്യമാരെയും ആദരിച്ച്, അവരുടെ കാല്‍ തൊട്ടു വന്ദിച്ച് കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍

രാജ്യത്തിന്റെ നിയമങ്ങള്‍ വെച്ച് സഭാ നിയമങ്ങള്‍ ചോദ്യം ചെയ്യരുത്: ആലഞ്ചേരി

കത്തുന്ന ചൂടില്‍ മരിച്ചവര്‍ 1700 കടന്നു.

subeditor