ചക്ക വൃത്തികെട്ടതും നാറുന്നതുമായ പഴമെന്ന് ബ്രിട്ടീഷ് പത്രം… ചുട്ട മറുപടികളുമായി മലയാളികള്‍

ലണ്ടന്‍: കേരളത്തിന്റെ സംസ്ഥാന ഫലമായ ചക്കയുടെ ഗുണങ്ങള്‍ വളരെ അടുത്തകാലത്താണ് ലോകം തിരിച്ചറിഞ്ഞത്. മനുഷ്യശരീരത്തിന് വളരെയധികം ഗുണം ചെയ്യുകയും പ്രമേഹം അടക്കമുള്ള പല രോഗങ്ങള്‍ക്കും പരിഹാരവുമാണെന്ന് കണ്ടെത്തിയ ചക്കയെ വൃത്തികെട്ട ഭക്ഷണമാക്കി അന്താരാഷ്ര്ട മാധ്യമം റിപ്പോര്‍ട്ട് ചെയ്തതില്‍ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. പതിവ് പോലെ നവമാധ്യമങ്ങളില്‍ കമന്റായും ട്രോളായും തന്നെയാണ് പ്രതിഷേധിക്കുന്നത്.

ബ്രിട്ടീഷ് മാധ്യമമായ ദ ഗാര്‍ഡിയന്‍ ചക്കയെക്കുറിച്ച് എഴുതിയ ലേഘനത്തിലാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്. പറയത്തക്ക രുചിയൊന്നും തന്നെ ഇല്ലാത്ത ഒരു പഴം എന്ന നിലയിലാണ് ചക്കയെന്നാണ് മാധ്യമം തലക്കെട്ടില്‍ തന്നെ പറഞ്ഞിരിക്കുന്നത്. ഇന്ത്യയോടുള്ള വിവേചനമാണ് ഇതില്‍ പ്രതിഫലിക്കുന്നത് എന്നും വിമര്‍ശനം ഉയരുന്നുണ്ട്.

Loading...

സിയോ വില്യംസാണ് ഇത്തരത്തില്‍ ഒരു ലേഖനം എഴുതിയിരിക്കുന്നത്. രാജ്യത്തിന്റെ പലഭാഗത്തും ഇന്ന് ചക്ക ഒരു പ്രിയങ്കരമായ ഭക്ഷണമാണ്. അഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചക്ക എന്നത് വൃത്തികെട്ട നാറുന്ന കൃഷിചെയ്യാത്ത ഇന്ത്യന്‍ ഫലമായിരുന്നു. കുറച്ചു പേര്‍ ഇത് കഴിക്കുന്നത് തന്നെ പോഷണഗുണമുള്ള മറ്റൊന്നും കഴിക്കാന്‍ ലഭിക്കാത്തതുകൊണ്ടാണെന്നും ലേഖനത്തില്‍ പറയുന്നു.

കേരളം ചക്കയുടെ പ്രചരണത്തിനായി 35 കോടി രൂപ നശിപ്പിച്ചുകളയുന്നത്. 2018ല്‍ കേരളം 500 ടണ്‍ ചക്കയാണ് കയറ്റി അയച്ചത്. ഈ വര്‍ഷം ഇത് 800 ടണ്‍ കയറ്റി അയക്കാനാണ് പദ്ധതിയിടുന്നതെന്നും മാധ്യമം ലേഖനത്തില്‍ പറയുന്നു.

ഇതോടെയാണ് ചക്കപ്രേമികളായ മലയാളികളുടെ ക്ഷമനശിച്ചത്. ഗാര്‍ഡിയന്റേത് ഭക്ഷ്യ വംശീയതയാണെന്നും പറഞ്ഞ് അഭിപ്രായങ്ങളും ഉയര്‍ന്നുവരികയും.

ചക്ക കേരളത്തിന്റെ സംസ്ഥാനഫലമാണെങ്കിലും മറ്റു രാജ്യങ്ങള്‍ക്കും ചക്ക പ്രീയപ്പെട്ടതാണെന്ന് പറയുന്നു. 1918ല്‍ പുറത്തിറങ്ങിയ ആര്‍തര്‍ വി ഡയാസിന്റെ ജാക്ക്ഫ്രൂട്ട് ക്യാപയിന്‍ ഇന്‍ ശ്രീലങ്ക എന്ന പുസ്തകവും ഇവര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.