ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന് കൊവിഡ് ;സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുമെന്ന് പ്രധാനമന്ത്രി

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന് കൊവിഡ് സ്ഥിരീകരിച്ചു. ഔദ്യോഗിക വസതിയില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുകയാണ് അദ്ദേഹം ഇപ്പോള്‍. ബോറിസ് ജോണ്‍സന്‍ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ തന്നില്‍ നേരിയ ലക്ഷണങ്ങള്‍ കണ്ടിരുന്നുവെന്നും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കൊറോണ വൈറസ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോള്‍ വീട്ടില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുകയാണെന്നും എങ്കിലും വീട്ടിലിരുന്ന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Loading...

അതേസമയം ഇന്ത്യയില്‍ ആകെ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 724 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതില്‍ 66 പേര്‍ക്ക് രോഗം ഭേദമായി. കൊറോണ വൈറസ് ബാധിച്ച്‌ രാജ്യത്ത് ഇതുവരെ 17 പേര്‍ മരിച്ചതായും മന്ത്രാലയം വ്യക്തമാക്കി. രോഗം ബാധിച്ചവരില്‍ 677 പേര്‍ ഇന്ത്യക്കാരും 47 പേര്‍ വിദേശികളുമാണ്. നിലവില്‍ സജീവമായ കോവിഡ് രോഗികളുടെ എണ്ണം 640 ആണെന്നും മന്ത്രാലയം പുറത്തവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

വ്യാഴാഴ്ച് കൊറോണ ബാധിച്ച്‌ വ്യാഴാഴ്ച ഇന്ത്യയില്‍ ആറ് പേര്‍ മരിച്ചു. രാജ്യത്ത് ഒറ്റ ദിവസമുണ്ടാകുന്ന ഏറ്റവും കൂടിയ മരണ സംഖ്യയാണിത്. വ്യാഴാഴ്ച മാത്രം 88 പുതിയ കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രാജ്യത്ത് 27 സംസ്ഥാനങ്ങളിലായി 103 ജില്ലകളിലാണ് ഇതുവരെ കൊറോണ വൈറസ് ബാധ സ്ഥരീകരിച്ചിട്ടുള്ളത്.