കെവിൻ സ്‌പേസിക്കെതിരെ ലൈംഗികാതിക്രമ കുറ്റം ചുമത്തി

ഓസ്‌കർ ജേതാവായ നടൻ കെവിൻ സ്‌പേസിക്കെതിരെ ലൈംഗികാതിക്രമ ആരോപണങ്ങളിൽ കുറ്റം ചുമത്തി. കെവിനെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും. മൂന്ന് പുരുഷന്മാർക്കെതിരെയാണ് നടൻ ലൈം​ഗിതിക്രമം നടത്തിയതെന്നും അഞ്ച് കേസാണ് നടനെതിരെ ചുമത്തിയതെന്നും പൊലീസ് അറിയിച്ചു. ഓൾ ദ മണി ഇൻ വേൾഡ് എന്ന സിനിമയിൽ നിന്നും അദ്ദേഹത്തെ നീക്കി. 2005 മാർച്ചിനും 2013 ഏപ്രിലിനും ഇടയിലാണ് ആക്രമണങ്ങൾ നടന്നതെന്ന് പൊലീസ് പറഞ്ഞു.

നാല് കുറ്റങ്ങൾ തലസ്ഥാനമായ ലണ്ടനിലും ഒന്ന് ഗ്ലൗസെസ്റ്റർഷെയറിലുമാണ് നടന്നത്. 1990-കളിൽ ദി യുഷ്വൽ സസ്പെക്ട്സ്, അമേരിക്കൻ ബ്യൂട്ടി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് ഓസ്കർ നേടിയ നടനാണ് സ്പേസി. ഹോളിവുഡിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളായ സ്‌പേസി, ലൈംഗികാരോപണത്തിന് ശേഷം പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല.ഒരാളിൽ അനുമതിയില്ലാതെ ലൈം​ഗികമായി ബന്ധപ്പെട്ടതിന് കുറ്റം ചുമത്താൻ പ്രോസിക്യൂട്ടർമാർ കഴിഞ്ഞ മാസം അനുമതി നൽകിയിരുന്നു.

Loading...

സ്‌പെയ്‌സിയുടെ പെരുമാറ്റത്തിനെതിരെ 20ഓളം പേർ ആരോപണവുമായി രംഗത്തെത്തിയിരുന്നു.ലൈംഗികാരോപണങ്ങൾ പുറത്തുവന്നതോടെ ഹൗസ് ഓഫ് കാർഡ്സ് എന്ന ടിവി ഷോയിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കി. 40, 30 വയസ്സ് പ്രായമുള്ള പുരുഷന്മാരാണ് ഇരകൾ. 16 വ്യാഴാഴ്ച രാവിലെ 10ന് വെസ്റ്റ്മിൻസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാകണമെന്ന് പൊലീസ് നിർദേശിച്ചു. എന്നാൽ തന്റെ നിരപരാധിത്തം തെളിയിക്കാൻ തയ്യാറാണെന്ന് നടൻ പറഞ്ഞു. ഏത് വിചാരണയും നേരിടാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.