ഞങ്ങള്‍ മരിക്കുന്നു- കൊച്ചുമകളേയും തോളിലേറ്റി അമ്മ മകള്‍ക്കയച്ച സന്ദേശം

ബ്രോന്‍സ് (ന്യൂയോര്‍ക്ക്): ന്യൂയോര്‍ക്ക് അപ്പാര്‍ട്ട്മെന്റില്‍ തീ ആളിപ്പടര്‍ന്നപ്പോള്‍ രക്ഷപ്പെടാന്‍ യാതൊരു മാര്‍ഗ്ഗവുമില്ലാതെ തീയില്‍ അകപ്പെട്ട മാതാവ് കൊച്ചുമകളേയും മാറത്തടുക്കി മകളെ ഫോണില്‍ വിളിച്ചു പറഞ്ഞു ” ഞങ്ങള്‍ മരിക്കുകയാണ്”. അമ്മ എന്താണ് പറയുന്നത്. അവിടെനിന്നും എങ്ങനെയെങ്കിലും രക്ഷപ്പെടാന്‍ ശ്രമിക്കുക.

മകളുടെ ഫോണ്‍ സന്ദേശം കേള്‍ക്കാന്‍ മാതാവിനു കഴിയുന്നതിനു മുന്‍പു തന്നെ പുകയും അഗ്നിയും മുറിയില്‍ നിറഞ്ഞതായിരിക്കും മരണകാരണമെന്നു പിന്നീടു അഗ്നിശമന സേനാംഗങ്ങള്‍ വെളിപ്പെടുത്തി. മറിയ ബേറ്റിസ്, എട്ടു മാസമുള്ള കൊച്ചുമകള്‍ എന്നിവര്‍ ഉള്‍പ്പെടെ 12 പേരാണ് ആളിപ്പടര്‍ന്ന തീയില്‍ വെന്തു മരിച്ചത്.

Loading...

ഫോണ്‍ ചെയ്യുമ്പോള്‍ മാതാവ് ആകെ പാനിക് ആയിരുന്നുവെന്ന് മകള്‍ ക്രിസ്റ്റീന്‍ (26) പറഞ്ഞു. മറിയായുടെ സഹോദരനും ഫോണ്‍ സന്ദേശം സ്ഥിരീകരിച്ചു ക്രിസ്മസ് സമ്മാനമായി ലഭിച്ച കളിപ്പാട്ടങ്ങള്‍ ഉള്‍പ്പെടെ എല്ലാം കത്തിച്ചാമ്പലായി എന്നാണ് പിന്നീട് മകള്‍ പറഞ്ഞത്.

5 പെണ്‍മക്കളും 5 ആണ്‍മക്കളും ഉള്‍പ്പെടുന്ന കുടുംബമായാണ് പ്യൂര്‍ട്ടോറിക്കോയില്‍ നിന്ന് മറിയ അമേരിക്കയിലെത്തിയത്.ന്യൂയോര്‍ക്ക് അപ്പാര്‍ട്ട്മെന്റില്‍ തീ പിടിക്കുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത് ഒരു കുട്ടി സ്റ്റൗവുമായി കളിച്ചതാണെന്ന് പറയപ്പെടുന്നു.