വിവാഹ മോചനം ആവശ്യപ്പെട്ട് ഭർതൃസഹോദരന്റെ ക്രൂര മർദനം; യുവതി ആശുപത്രിയിൽ

തിരുവനന്തപുരം: വിവാഹ മോചനം ആവശ്യപ്പെട്ട് കാട്ടാക്കടയിൽ യുവതിക്ക് ഭർതൃസഹോദരന്റെ ക്രൂരമർദനം. കാട്ടാക്കട കട്ടക്കോട് സ്വദേശി ആശയ്ക്കാണ് ഭർതൃസഹോദരന്റെ ക്രൂരമർദനം ഏൽക്കേണ്ടി വന്നത്. ഭർത്താവ് ബൈജുവിന്റെ ജ്യേഷ്ഠൻ ബിജുവാണ് ക്രൂരമായി ആക്രമിച്ചത്. ആന്തരിക സ്രാവം ഉണ്ടായത്തിനെ തുടർന്ന് ആശയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മർദ്ദിച്ച ബിജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്നിനായിരുന്നു സംഭവമുണ്ടായത്. യുവതി ജോലി ചെയ്തിരുന്ന ചാരുപാറയിലെ ഡ്രൈവിങ് സ്‌കൂളിൽ എത്തിയാണ് ഭർത്താവിന്റെ സഹോദരൻ ആക്രമിച്ചത്. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ പ്രതിയെ തടഞ്ഞുവെച്ച് പൊലീസിന് കൈമാറുകയായിരുന്നു.