ടിവി ചാനല്‍ മാറ്റുന്നതിനെ ചൊല്ലി തര്‍ക്കം: അനിയന്റെ അമ്മിക്കല്ലുകൊണ്ടുള്ള ഇടിയേറ്റു ചേട്ടന്‍ മരിച്ചു

ഇടുക്കി: അനുജന്റെ അമ്മിക്കല്ലുക്കൊണ്ടുളള ഇടിയേറ്റ് ജ്യേഷ്ഠന്‍ മരിച്ചു. ഇടുക്കി കൊന്നത്തടി കമ്പിളിലൈന്‍ സ്വദേശി വെളളയാമ്പല്‍ ജോസഫാണ് മരിച്ചത്. 26 വയസ്സായിരുന്നു.

വൈകീട്ടായിരുന്നു സംഭവം. ജോസഫിന്റെ ഇളയ സഹോദരന്‍ ജ്വോഷ്വ ആണ് ആക്രമണം നടത്തിയത്. ടിവി ചാനല്‍ മാറ്റുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കുപിതനായ അനുജന്‍ അമ്മിക്കല്ലു കൊണ്ട് ജ്യേഷ്ഠനെ ആക്രമിക്കുകയായിരുന്നുവെന്ന്് പൊലീസ് പറയുന്നു.

Loading...

ആക്രമണം നടക്കുന്ന സമയത്ത് മാതാപിതാക്കള്‍ ഉണ്ടായിരുന്നില്ല. ഇരുവരും ആശുപത്രിയില്‍ ആയിരുന്നു. ജ്യേഷ്ഠനും അനുജനും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുളളൂവെന്നും പൊലീസ് പറയുന്നു. ടിവി ചാനല്‍ മാറ്റുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം ആദ്യം കയ്യാങ്കളിയിലും പിന്നീട് ആക്രമണത്തിലും കലാശിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജോസഫിനെ നാട്ടുകാരും ജോഷ്വായും ചേര്‍ന്ന്‌ ജോസഫിനെ അടിമാലി മോര്‍ണിങ്‌ സ്‌റ്റാര്‍ ആശുപത്രിയിലെത്തിച്ചത്‌. പ്രാഥമിക ചികിത്സക്കു ശേഷം വിദഗ്‌ധ ചികില്‍സക്കായി കോതമംഗലം ആശുപത്രിയില്‍ എത്തിച്ചു.

അവിടെ വെച്ചാണ്‌ മരണം സ്‌ഥിരീകരിച്ചത്‌. അടിമാലി പഴമ്ബിള്ളിച്ചാല്‍ സ്വദേശികളായ ഇവര്‍ ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പാണ്‌ കമ്ബിളികണ്ടത്തേയ്‌ക്ക്‌ താമസം മാറ്റിയത്‌. ക്രിസ്‌ത്യന്‍ സഭയിലെ പാസ്‌റ്ററായിരുന്ന പിതാവിന്റെ രോഗബാധയെ തുര്‍ന്ന്‌ നാലുമാസം മുന്‍പാണ്‌ സമീപത്തു തന്നെയുള്ള മറ്റൊരു വാടക വീട്ടിലേക്ക്‌ താമസം മാറ്റിയത്‌. മരിച്ച ജോസഫ്‌ അവിവാഹിതനാണ്‌. ജോഷ്വ ബിരുദപഠനം കഴിഞ്ഞു നില്‍ക്കുകയായിരുന്നു. സംസ്‌ക്കാരം ഇന്ന്‌ ശാലോം പള്ളി സെമിത്തേരിയില്‍ നടക്കും. മൃതദേഹം കോതമംഗലത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍. പോള്‍ മറ്റൊരു സഹോദരനാണ്‌.