അനുജൻ അബുദായിയിൽ മരിച്ചതറിഞ്ഞ് കുഴഞ്ഞു വീണ്‌ അനുജനും മരിച്ചു

ചാവക്കാട്‌: മരണത്തിലും ഒന്നിച്ച് പോയി സഹോദരങ്ങൾ..താങ്ങാനാവാതെ ഇവരുടെ കുടുംബങ്ങളും.അബുദാബിയിൽ വാഹനാപകടത്തിൽ മരിച്ചചാവക്കാട് തിരുവത്ര ബേബിറോഡ് കുട്ടിയകത്ത്അഷറഫ് (54) ആയിരുന്നു കഴിഞ്ഞ ദിവസം അബുദാബിയിൽ വാഹനാപകടത്തിൽ മരിച്ചത്.വിവരം അറിഞ്ഞതിനെ തുടർന്ന് തളർന്നുവീണ ജ്യോഷ്ഠൻ ജമാലിനെ (64) തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

ജമാലിനെ രക്ഷിക്കാനായുമില്ല. ഈ സമയം മരിച്ച അനുജന്റെ മൃതദേഹം നാട്ടിൽ എത്തിയിട്ടില്ലായിരുന്നു. അപ്രതീക്ഷിതമായി 2 മരണം ഉണ്ടായത് കുടുംബത്തേ ആകെ തളർത്തി കളഞ്ഞു.അഷറഫിന്റെ മൃതദേഹം ഇന്നലെ ഉച്ചയോടെ നാട്ടിലെത്തിച്ച് കബറടക്കി. ജമാലിന്റെ കബറടക്കം ഇന്ന് പുത്തൻകടപ്പുറം ജുമാഅത്ത് പള്ളി കബർസ്ഥാനിൽ. ഭാര്യ: ഷമിന. മക്കൾ: സുമി, ഷെറിൻ, താഹിർ, ഫായിസ്. മരുമക്കൾ: മുസ്തഫ, നബീൽ

Top