യെദ്യൂരപ്പയ്ക്ക് പിന്നാലെ മകള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപകമായി ഉയരുന്ന സാഹചര്യത്തില്‍ നേതാക്കള്‍ക്കടക്കം കൊവിഡ് പടര്‍ന്ന് പിടിക്കുകയാണ്. അമിത്ഷായ്ക്ക് കൊവിഡ് പിടിച്ചതിന് തൊട്ട് പിന്നാലെ കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയ്ക്കും കൊവിഡ് പിടിപെട്ടിരുന്നു. ഇപ്പോഴിതാ കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പയുടെ മകള്‍ക്കും കൊവിഡ് സ്ഥിരീകരിക്കുകയാണ്. ഇവരെ ബംഗളൂരുവിലെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഞായറാഴ്ച വൈകുന്നേരമാണ് യെദിയൂരപ്പക്ക് കോവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിക്കുകയും ചെയ്തത്.

കഴിഞ്ഞ രണ്ടാഴ്ചയായി യെദിയൂരപ്പ ഹോം ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. നേരത്തെ തന്നെ ഇദ്ദേഹത്തിന്റെ ഓഫിസിലേയും വീട്ടിലേയും ചില ജീവനക്കാര്‍ കൊവിഡ് പോസിറ്റിവ് ആയിരുന്നു. ഇവരുടയെല്ലാം റിസല്‍ട്ട് ഇപ്പോള്‍ നെഗറ്റിവ് ആയിട്ടുണ്ട്.
അതേസമയം ഇന്നലെ ഉത്തര്‍ പ്രദേശ് കാബിറ്റ് മന്ത്രി കമല്‍ റാണി വരുണ്‍ കൊവിഡ് ബാധിച്ചു മരിച്ചു. കഴിഞ്ഞ മാസം 18നായിരുന്നു ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ലക്നൗവിലെ ആശുപത്രിയില്‍വെച്ചായിരുന്നു മരണം.രാജ്യത്ത് സാഹചര്യം കൂടുതല്‍ ഗുരതരമാണെന്നാണ് സൂചനകള്‍ പുറത്ത് വരുന്നത്.

Loading...