Business Markets

ഓഫറുകളുടെ പെരുമഴയുമായി ബിഎസ്എന്‍എല്‍, ദിവസം 4ജിബി ഡാറ്റ, സൗജന്യ കോള്‍

ബിഎസ്എന്‍എല്‍ വമ്പന്‍ ഓഫറുമായി രംഗത്ത്. ദിവസം 4 ജിബി ഡേറ്റ നല്‍കുന്ന ഓഫറാണ് ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചത്. 444 രൂപയ്ക്ക് ചാര്‍ജ് ചെയ്താല്‍ ദിവസം 4 ജിബി ഡാറ്റ ലഭ്യമാകും. 3 മാസം വരെയാണ് കാലാവധി.

“Lucifer”

ഇന്ന്‌ മുതല്‍ ഓഫര്‍ നിലവില്‍ വരുമെന്ന് ബിഎസ്എന്‍എല്‍ അറിയിച്ചു. ഓഫര്‍ രാജ്യവ്യാപാകമായി ലഭ്യമാകും. ഇന്ത്യയില്‍ ഇതാദ്യമായാണ് ദിവസം 4ജിബി ഡാറ്റ ലഭിക്കുന്ന ഓഫര്‍ ഒരു സേവനദാതാവ് പ്രഖ്യാപിക്കുന്നത്. നിലവില്‍ ഒരു മൊബൈല്‍ സേവന ദാതാവും ഒരു ദിവസം ഇത്രയും ജിബി സൗജന്യമായി നല്‍കുന്നില്ല. ഇപ്പോള്‍ നിലവിലുള്ള ഓഫറുകളില്‍ ചെറിയ മാറ്റവും ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളത്തില്‍ നിലവിലുള്ള 444 രൂപയുടെ ഓഫറിന് പകരമായിരിക്കും പുതിയ ഓഫര്‍ ലഭിക്കുക. ഒപ്പം 179 രൂപയ്ക്ക് 23800 സെക്കന്‍ഡ് ഏത് നെറ്റ് വര്‍ക്കിലേക്കും സൗജന്യ കോള്‍ ലഭിക്കുന്ന ഓഫറും ബിഎസ് എന്‍എല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ദിവസം 3 ജിബി ഡാറ്റാ ലഭിച്ചിരുന്ന 333 രൂപയുടെ ഓഫര്‍ കാലാവധി മൂന്ന് മാസത്തില്‍ നിന്നും രണ്ട് മാസമാക്കി ചുരുക്കി. 159 രൂപയുടെ 20300 സെക്കന്‍ഡുകള്‍ സൗജന്യ കോള്‍ ലഭിക്കുന്ന ഓഫറിന്റെ കാലാവധി 30 ല്‍ നിന്നും 28 ആക്കി കുറച്ചു.

നേരത്തെ നിലവിലെ രണ്ട് പോസ്റ്റ് പെയ്ഡ് പ്ലാനുകള്‍ ബിഎസ്എന്‍എല്‍ പുതുക്കി നിശ്ചയിച്ചിരുന്നു. ബിഎസ്എന്‍എല്‍ ഫോണുകളിലേക്ക് സൗജന്യ കോളുകളും 500 എംബി ഡാറ്റയും നല്‍കിയിരുന്ന 146 രൂപയുടെ പ്ലാനും ദിവസം മൂന്ന് ജിബി ഡാറ്റ നല്‍കുന്ന 339 രൂപയുടെ പ്ലാനുമാണ് പുതുക്കി നിശ്ചയിച്ചത്.

പുതിയ തീരുമാനപ്രകാരം, 146 രൂപയുടെ പ്ലാനില്‍ ബിഎസ്എന്‍എല്‍ നമ്പറുകളിലേക്ക് പരിധിയില്ലാത്ത സൗജന്യ കോളുകള്‍ക്കൊപ്പം ഒരു ജീബി ഡാറ്റയും ഇനി ലഭിക്കും. പ്ലാനിന്റെ വാലിഡിറ്റി 28ല്‍ നിന്നും 26 ദിവസമാക്കി ചുരുക്കി.

339 രൂപയുടെ പ്ലാനില്‍ നേരത്തെ ഉണ്ടായിരുന്ന ദിവസം മൂന്ന് ജിബി ഡാറ്റയ്ക്കും ബിഎസ്എന്‍എല്‍ നമ്പറുകളിലേക്ക് പരിധിയില്ലാത്ത കോളുകള്‍ക്കുമൊപ്പം മറ്റു നമ്പറുകളിലേക്ക് സൗജന്യമായി വിളിക്കാവുന്ന സമയപരിധി 25 മിനിറ്റില്‍ നിന്നും 30 മിനിറ്റാക്കിയും ഉയര്‍ത്തി.

90 ദിവസമായിരിക്കും പ്ലാനിന്റെ വാലിഡിറ്റി.

ദിവസം മൂന്നു ജിബി സൗജന്യ ഡേറ്റ അനുവദിക്കുന്ന ട്രിപ്പിള്‍ ഏയ്‌സ് 333 ഓഫറിന്റെ കാലാവധി 90ല്‍നിന്ന് 60 ആക്കി കുറച്ചിട്ടുണ്ട്. കൂടാതെ 179 രൂപയ്ക്കു 23,800 സെക്കന്‍ഡ് ഏതു നെറ്റ്വര്‍ക്കിലേക്കും 30 ദിവസം സൗജന്യ കോള്‍ അനുവദിക്കുന്ന പുതിയ ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിലുള്ള 159 രൂപയുടെ വോയിസ് പ്ലാനിന്റെ കാലാവധി 30ല്‍നിന്ന് 28 ആക്കി കുറച്ചിട്ടുണ്ട്. 20300സെക്കന്‍ഡ് ഏതു നെറ്റ്വര്‍ക്കിലേക്കും സൗജന്യ വിളി അനുവദിക്കുന്നതാണ് ഈ ഓഫര്‍.

Related posts

രണ്ടാം സൂയിസ് കനാല്‍ തുറന്നു 72 കിലോമീറ്റര്‍ നീളം. 2 കപ്പലുകള്‍ക്ക് ഒരേ സമയം പോകാന്‍ വീതി.

subeditor

സുസുക്കി സ്വിഫ്റ്റ് പുതിയ മോഡൽ ഇറങ്ങി ഇപ്പോൾ 10 ഇപ്പോൾ 10ലക്ഷം, വരുന്നമാസം മുതൽ 12.4ലക്ഷം

subeditor

ആപ്ലിക്കേഷനുകളുടെ സ്വകാര്യത ഉറപ്പുവരുത്താല്‍ ഫെയ്സ്ബുക്കിന്റെ ഡാറ്റാ സെക്യൂരിറ്റി ആപ്പ്; ലക്ഷ്യം നിരീക്ഷണം

ഫെയ്‌സ്ബുക്ക് ചോര്‍ച്ച: സ്വകാര്യതാ നയത്തില്‍ മാറ്റം വരുത്തുന്നു

പ്രളയദുരിതത്തില്‍ കഷ്ടപ്പെടുന്നവര്‍ക്ക് സഹായ ഹസ്തവുമായി ബോബി ഫാന്സ് ചാരിറ്റബിള് ഹെല്പ്പ് ഡെസ്ക് പ്രവര്ത്തകര്

pravasishabdam online sub editor

ഓണ്‍ലൈൻ വില്പനയുടെ തട്ടിപ്പ് ഫേസ്ബുക്കിലൂടെ തറന്നുകാട്ടി ഒരു ഉപഭോക്താവ്

subeditor

മഹീന്ദ്രയുടെ പുതിയ എസ്‍യുവി – ടിയുവി 300

subeditor

ഇരുട്ടടിയായി എസ്.ബി.ഐ ലോൺ പലിശ നിരക്കും കൂട്ടുന്നു

subeditor

രണ്ടായിരത്തിന്റെ നോട്ടുകള്‍ നിരോധിക്കാന്‍ റിസര്‍വ് ബാങ്ക് തയ്യാറെടുക്കുന്നു; മറ്റൊരു ഇടിത്തീയായീ വീണ്ടും നോട്ട് നിരോധനം

subeditor main

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ കാഞ്ഞിരപ്പള്ളി ഷോറൂമില്‍ ജിമിക്കി ഫെസ്റ്റ്

subeditor12

ഒരു ക്യാന്‍ കൊക്കോക്കോള സ്റ്റോക്ക് മാര്‍ക്കെറ്റിനെ സ്തംഭിപ്പിച്ചു

subeditor

100 രൂപയുടെ ഭക്ഷണം 80 രൂപയ്ക്ക് കൊടുക്കുന്നു, ഓൺ ലൈൻ ഭക്ഷണവില്പനക്കെതിരേ ഹോട്ടലുകാർ

subeditor

Leave a Comment