ബി.എസ്.എന്‍.എല്ലും ദാരിദ്രത്തില…1.76 ലക്ഷം ജീവനക്കാര്‍ക്ക് ഫെബ്രുവരി മാസത്തെ ശമ്പളം നല്‍കിയില്ല

ന്യൂഡല്‍ഹി : ചരിത്രത്തില്‍ ആദ്യമായി ബി.എസ്.എന്‍.എല്ലില്‍ പ്രതിസന്ധി. 1.76 ലക്ഷം ജീവനക്കാര്‍ക്ക് ഫെബ്രുവരി മാസത്തെ ശമ്പളം നല്‍കിയില്ല. സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്നാണ് ഇത്രത്തോളം ജീവനക്കാര്‍ക്ക് ശമ്പളം വൈകിപ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഫെബ്രുവരി 28 ന് സാധാരണ നിലയില്‍ ശമ്പളം ലഭിക്കുന്നതാണ്. സ്ഥിരം ജീവനക്കാര്‍ക്ക് പുറമേ കരാര്‍ തൊഴിലാളികളില്‍ പലര്‍ക്കും മൂന്നു മുതല്‍ ആറു മാസം വരെയുള്ള വേതനം കൊടുക്കാനുണ്ടെന്നാണ് ഇതുസംബന്ധിച്ച് പുറത്തു വരുന്ന റിപ്പോര്‍ട്ട്.

Loading...

കേരളം, ജമ്മു കശ്മീര്‍, ഒഡീഷ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് ശമ്പളം കൊടുത്തു തുടങ്ങിയതായാണ് അറിയിപ്പ്. ഫണ്ട് വരുന്നത് അനുസരിച്ച് ശമ്പളം കൊടുത്തു തുടങ്ങുമെന്നാണ് ലഭിക്കുന്ന വിവരം.

സര്‍ക്കാരില്‍ നിന്ന് ഫണ്ട് ലഭിക്കാത്തതാണ് ജീവനക്കാര്‍ക്കുള്ള ശമ്പളം വൈകിപ്പിക്കുന്നത്. ബി.എസ്.എന്‍.എല്ലിനോട് അടച്ചു പൂട്ടല്‍ ഉള്‍പ്പെടെയുള്ള വഴികളെ കുറിച്ച് ആലോചിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍, ഈ റിപ്പോര്‍ട്ടുകള്‍ ബ.എസ്.എന്‍.എല്‍ തള്ളിയിരുന്നു.