ഫോണ്‍ നന്നാക്കാന്‍ കൈക്കൂലി ചോദിക്കുന്നത് കേള്‍ക്കുക, ഇവനൊക്കെ ഇരിക്കുന്നിടം നന്നാകില്ല

കേടായ ഫോണ്‍ നന്നാക്കാന്‍ പരസ്യമായി കൈക്കൂലി ചോദിക്കുന്ന വിവരങ്ങള്‍ പുറത്ത് വിടുന്നു. ഏതൊരു ആളെയും ഞെട്ടിപ്പിക്കും വിധം പരസ്യമായി കൈക്കൂലി വേണം എന്ന് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരന്‍ കൂടിയായ ബി.എസ്.എന്‍.അല്‍ ഉദ്യോഗസ്ഥന്‍ കസ്റ്റമറോട് പറയുകയാണ്. കൈക്കൂലിയുടെ നാടായ കേരളത്തില്‍ ഞങ്ങളായിട്ട് എന്തിനു മാറി നില്ക്കണം എന്ന് വിധത്തിലാണ് ഈ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ നിലപാട്. ഇവിടെ ഇര പണം കൊടുത്ത് സര്‍വീസ് വാങ്ങുന്ന കസ്റ്റമര്‍ തന്നെയാണ്. എറണാകുളം മരട് ടെലഫോണ്‍ എക്‌സ്‌ചേഞ്ചിലാണ് സംഭവം.

മരടിലെ ഐമി റോഡില്‍ കൃഷ്ണകുമാര്‍ കെ.ബിയുടെ ലാന്റ് ഫോണ്‍ കേടായിട്ട് ഏറെ ദിവസങ്ങളായി. ഒന്നാമത് ബി.എസ്.എന്‍.എല്‍ ലാന്റ് ഫോണ്‍കാര്‍ കുറയുകയാണ്. ഉള്ള കസ്റ്റമറെ കൂടി ഒഴിവാക്കാന്‍ ബി എസ് .എന്‍.എല്‍ ഉദ്യോഗസ്ഥര്‍ സ്വന്തം ഡിപാര്‍ട്ട്‌മെന്റിനു തന്നെ പാര വയ്ക്കുകയാണ്. കേരളത്തില്‍ ഇത്രമാത്രം ലാന്റ് ലൈനുകള്‍ ആളുകള്‍ ഉപേക്ഷിക്കാന്‍ കാരണം ബി.എസ്.എന്‍.എല്‍ ഉദ്യോഗസ്ഥര്‍ തന്നെയാണ്. മഴ പെയ്താല്‍ കേടാകും, നന്നാക്കില്ല. ലൈന്‍ ക്ലീയര്‍ അല്ല. കരാര്‍ തൊഴിലാളികള്‍ക്ക് നക്കാപ്പിച്ച വേതനം നല്കുമ്പോള്‍ ഓഫീസില്‍ കസേരയില്‍ ഇരുന്ന് പണി ചെയ്യാത്ത ജീവനക്കര്‍ വാങ്ങുന്നത് മാസം ലക്ഷത്തിനു മീതേ ശംബളം ആണ്. ഇന്ത്യയിലെ ഏറ്റവും ലാഭകരവും, ഒരു കാലത്ത് അഭിമാനവും ആയിരുന്ന ഒരു ഡിപാര്‍ട്ട്‌മെന്റിനെ തകര്‍ത്തത് ഇത്തരം പണി ചെയ്യാത്ത് ഉദ്‌റ്റോഗസ്ഥന്‍ മാരും, കൈക്കൂലിക്കാരും തന്നെയാണ്. തകര്‍ന്ന് കിടക്കുന്ന ബി.എസ്.എന്‍.എല്ലിനു ഇപ്പോള്‍ വേതനം കൊടുക്കാന്‍ പോലും പണം ഇല്ല.

Loading...

ഇത് ഇപ്പോഴും മുന്‍ കാലത്തും അവിടെ ജോലി ചെയ്യുന്ന ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ ഉണ്ടാക്കി വയ്ച്ചതാണ് . ഏതായാലും പരസ്യമായി നിര്‍ബന്ധിച്ച് കൈക്കൂലി പണം ആവശ്യപ്പെടുന്ന വിവരം കസ്റ്റമര്‍ കൂടിയായ കൃഷ്ണകുമാര്‍ ടെലകോം മന്ത്രിക്ക് ട്വീറ്റ് ചെയ്തിരിക്കുകയാണ്.

ബി.എസ്.എല്‍ ഇന്റനെറ്റ് ഉപയോഗിക്കുന്ന കസ്റ്റമര്‍മാരും കേരളത്തില്‍ നിരാശയിലാണ്. സമയത്ത് തകരാര്‍ പരിഹരിച്ച് കൊടുക്കാത്ത മൂലം മറ്റ് കണക്ഷനിലേക്ക് ജനങ്ങള്‍ കൂട്ടമായി മാറുന്നു. സ്വകാര്യ കണക്ഷനും, കേട് നന്നാക്കും പണവും കൈക്കൂലിയും കൊടുക്കണ്ട. സര്‍വീസ് പോലും കുറു കൃത്യവും. ബി.എസ്.എന്‍.എല്‍ ഓഫീസുകളില്‍ ഇരിക്കുന്ന ഉന്നത റാങ്കില്‍ ഉള്ള ഉദ്യോഗസ്ഥരെ ആദ്യം പുറത്താക്കുകയോ പറഞ്ഞുവിടുകയോ ചെയ്തലും ഈ സ്ഥാപനം നന്നാകും. ഒരു ആവശ്യവും ഇല്ലാതെ വേതനം മാത്രം വാങ്ങാല്‍ ഉന്നത റാങ്ക് അലങ്കാരമാക്കി ഇവര്‍ ശീതീകരിച്ച് മുറികളില്‍ ഇരുന്ന് പതു പണം തിന്ന് മുടിക്കുകയാണ്.

ഇവരെ കൊണ്ട് ജനങ്ങള്‍ക്കോ വകുപ്പിനോ പോലും കാര്യമായ ഒരു ആവശ്യവും ഇല്ല. പണിയെല്ലാം ചെയ്യുന്നതാകട്ടേ..പാവം കരാര്‍ തൊഴിലാളികളും. ഒരു ദിവസം വാഹനത്തിനും ശീ?ീതീകരിച്ച മുറിക്കും മാത്രമായി ഒരു ഉദ്യോഗസ്ഥനു ബി.എസ്.എന്‍.എല്‍ മുടക്കുന്നത് 2000 മുതല്‍ 5000 രൂപവെരയാണ്. അതായത് മാസം ഒരു ലക്ഷത്തിലേറെയാണ് ഒരു ഉദ്യോഗസ്ഥന്റെ വേതനത്തിനു പുറമേ ഉള്ള ചിലവു മാത്രം. പിന്നെ എങ്ങിനെ ഈ കൈക്കൂലിക്കാരുടെ ജോലി സ്ഥലവും വകുപ്പും നന്നാകും.