കൊച്ചി : ജനപ്രിയ പ്രീപെയ്ഡ് ഡേറ്റ താരിഫുകളുടെ ഉപയോഗ സമയം വെട്ടിക്കുറച്ച് ബിഎസ്എന്‍എല്‍ പ്ലാന്‍ റിവിഷന്‍. 2 ജി/3 ജി പ്ലാനുകളിലെ എറ്റവും കൂടുതല്‍ ഉപയോക്ത്താക്കളുള്ള ഓഫറുകളായ എസ് ടി വി 68, 155, 198, 252 എന്നിവയിലാണു ബി എസ് എന്‍ എല്‍ മാറ്റം വരുത്തിയിരിക്കുന്നത്. ചെറിയ തുകയ് ക്ക് കൂടുതല്‍ ഡേറ്റ എന്ന രീതില്‍ ബി എസ് എന്‍ എല്‍ അവതരിപ്പിച്ച 68 രൂപയ് ക്ക് ഒരു ജിബി എന്ന പ്ലാനിന്റെ മാറ്റമാണു ഇതില്‍ എറ്റവും ശ്രധേയം. കഴിഞ്ഞ ഏപ്രിലില്‍ 10 ദിവസം വാലിഡിറ്റിയില്‍ ഒരു ജിബി എന്ന നിലയില്‍ അവതരിപ്പിച്ച പ്ലാന്‍ 7 ദിവസം, 5 ദിവസം, 3 ദിവസം എന്നിങ്ങനെ കാലാവധി വെട്ടിക്കുറച്ച് ഇപ്പോള്‍ 2 ദിവസത്തില്‍ എത്തി നില്‍ക്കുന്നത്. 13 നു പുതിയ പ്ലാനുകള്‍ നിലവില്‍ വരും. പുതിയ മാറ്റമനുസരിച്ച് ഒരു ജിബി മൂന്നു ദിവസം വാലിഡിറ്റി ഉണ്ടായിരുന്ന ഡേറ്റ 68 ന്റെ കാലാവധി രണ്ട് ദിവസമായി കുറച്ചു. 155 രൂപയ് ക്ക് 20 ദിവസം ഒരു ജിബി എന്നുള്ളത് ഇനി 18 ദിവസമായി കുറയും. 198 രൂപയ് ക്ക് 1.1 ജിബി 28 ദിവസം എന്നുള്ളത് 1 ജിബി അക്കി കുറച്ചു. 252 രൂപയ് ക്ക് 2.2 ജിബി 28 ദിവസം എന്ന പ്ലാന്‍ തുക 292 ആയി ഉയര്‍ത്തി.