തിരുവനന്തപുരം: ഇടതുസര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരണത്തില്‍ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി ധനമന്ത്രി ഡോ.തോമസ് ഐസക്.3 മണിക്കൂര്‍ പിന്നിട്ടാണ് അദ്ദേഹം ഉമ്മന്‍ചാണ്ടിയുടെ റെക്കോര്‍ഡ് തകര്‍ത്തത്. 3 മണിക്കൂര്‍ 18 മിനിറ്റാണ് ഐസക് ബജറ്റ് അവതരണത്തിന് എടുത്തത്. 2.54 മണിക്കൂര്‍ എന്ന ഉമ്മന്‍ ചാണ്ടിയുടെ റെക്കോര്‍ഡാണ് മറികടന്നത്.
2016 ഫെബ്രുവരിയില്‍ കെ.എം.മാണി രാജിവച്ചതിനെ തുടര്‍ന്നാണ് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കൂടുതല്‍ സമയമെടുത്ത് ബജറ്റ് അവതരിപ്പിച്ച് റെക്കോര്‍ഡ് ഇട്ടത്. ഈ റെക്കോര്‍ഡ് ആണ് തോമസ് ഐസക് തിരുത്തിയത്.അതേസമയം, വനിതാ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് തലസ്ഥാനത്ത് ഭവന സമുച്ചയം നിര്‍മ്മിക്കും. ജേര്‍ണലിസ്റ്റ്, നോണ്‍ ജേര്‍ണലിസ്റ്റ് പെന്‍ഷന്‍ തുക 1000 രൂപ വര്‍ധിപ്പിക്കും. പത്രപ്രവര്‍ത്തക ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്ക് 5 ലക്ഷം രൂപ വകയിരുത്തുമെന്നും ബജറ്റില്‍ പറയുന്നു.