രാഷ്ട്രങ്ങളുടെ വരവു ചിലവു കണക്കുകളുടെ പട്ടികയാണ് ബഡ്ജറ്റു. എന്നാല്‍ മിക്ക രാജ്യങ്ങളുടെ ബഡ്ജറ്റൂം കമ്മിയാണു. അതായതു മറ്റൂ പലരില്‍ നിന്നും കടം വാങ്ങിക്കേണ്ടിവരുന്നു. എന്നാല്‍ പിന്നെ ഉള്ളതു കൊണ്ടു ചിലവാക്കി ഒരു ബ്ഡ്ജറ്റ് അവതരിപ്പിച്ചുകൂടെ? ഇങ്ങനെ പലരും ലേഖകനോടു ചോദിച്ചതിന്റെ അടിസ്ഥാനത്തില്‍ രാഷ്ട്രങ്ങളുടെ ബഡ്ജറ്റിനെ കുറിച്ചു ഒന്നു ലളിതമായി അവതരിപ്പിക്കുക എന്നതാണു ഈ ലേഖനം കൊണ്ടു ഉദ്ദേശിക്കുന്നത്.

രാഷ്ട്രങ്ങളുടെ ബഡ്ജറ്റില്‍ പ്രധാനമായും രണ്ടു അക്കുണ്ടുകളാണു ഉള്ളത് . ഒന്നു ദിവസേനയുള്ള ചിലവുകള്‍ക്കും മറ്റൊന്നു ഭാവിയിലേയ്കുള്ള മൂലധനത്തിലേയ്ക്കും. അതു ലളിതമായി മനസ്സിലാക്കുന്നതിനു നമ്മുക്കു നമ്മുടെ വീടിന്റെ ബഡ്ജറ്റിനെ കുറിച്ചു ചിന്തിക്കാം. നമ്മുടെ വീട്ടില്‍ അരി പലചരക്കു സാധനങ്ങള്‍ തുടങ്ങിയവാങ്ങുന്നത് ദിവസേനയുള്ള ചിലവുകളാണു. ഇതിനെ നമ്മള്‍ കറന്റു അക്കുണ്ടു എന്നാണു വിളിക്കുക. ഈ ചിലവുകള്‍ക്കു കടം വാങ്ങിക്കാന്‍ പാടില്ല. ഉദാഹരണമായി കടം വാങ്ങിച്ചു പാര്‍ട്ടി നടത്തരുത്. വലിയ ജീവിത നിലവാരത്തില്‍ ജീവിയ്കുവാനായി കടം വാങ്ങിക്കരുത്. കറന്റു അക്കൗണ്ടില്‍ ഒരിക്കലും കമ്മി വരരരുത്.

Loading...

എന്നാല്‍ ഒരു വീടു വാങ്ങിക്കുക , സ്ഥലം വാങ്ങിക്കുക എന്നു പറയുന്നതു ഭാവിയിലേയ്കുള്ള മൂലധന നിക്ഷേപമാണു. ഇങ്ങനെയുള്ള ഭാവിയിലേയ്കുള്ള നിക്ഷേപത്തിനു വേണ്ടി നമ്മുകു കടം വാങ്ങിക്കാം. ഇങ്ങനെ കടം വാങ്ങിക്കാതെ ഇരുന്നാല്‍ നിത്യ വരുമാനക്കാരായ നമ്മുക്കു ഒരു വീടു വാങ്ങിക്കാന്‍ സാധിക്കുകയില്ല. അതായത് പുരോഗതിക്കു കടം വാങ്ങിക്കല്‍ അത്യാവശ്യമാണു. പക്ഷെ അതിന്റെ അടവു കറന്റു അക്കുണ്ടിലാണു വരിക. അതായതു അതു നമ്മുടെ ശംബളത്തില്‍ നിന്നു അതു അടഞ്ഞു പോകണം. അല്ലാതെ ഒരു ലോണിന്റെ അടവു അടയ്കാന്‍ വേറെ ലോണെടുക്കുന്നവന്റെ കാര്യം കട്ടപൊകയാണു.

എന്നാല്‍ രാഷ്ട്രങ്ങളെ സംബന്ധിച്ചിടത്തോളം നിത്യേന്യയുള്ള ചിലവുകള്‍ , അതായത് സര്‍ക്കാര്‍ , നികുതി വരുമാനം , ജീവനക്കാരുടെ ശംബളം തുടങ്ങിയവയെല്ലാം കറന്റു അക്കുണ്ടിലാണു വരുന്നത്. എന്നാല്‍ ഭാവിയിലേക്കു പ്രയോജനം കിട്ടുന്ന അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, റോഡൂ നവീകരണം, കെട്ടിട നിര്‍മ്മാണം തുടങ്ങിയവ ക്യാപ്പിറ്റല്‍ അക്കുണ്ടിലാണു വരുന്നത്. ഇത്തരം കാര്യങ്ങള്‍ക്ക് സര്‍ക്കാരിനു കടം വാങ്ങിക്കാം. അതു സര്‍ക്കാരിനെ സബന്ധിച്ചിടത്തോളം ഒരു മൂലധന നിക്ഷേപമാണു. മെട്രോ , എയര്‍ പോര്‍ട്ട് തുടങ്ങിയവ തുടങ്ങാന്‍ വന്‍ മൂലധനം ആവശ്യമാണു അതു കൊണ്ടു അവയ്കു വേണ്ടി സര്‍ക്കാരുകള്‍ കടം വാങ്ങിക്കുന്നത് ലോകത്തില്‍ പൊതുവേ അംഗീകരിക്കപെട്ട ഒരു കാര്യമാണു.

ഇനി വളരെ ചെറിയ രാജ്യങ്ങല്‍ക്കു കടം വാങ്ങി മൂലധന നിക്ഷേപം നടത്തേണ്ട ആവശ്യമില്ല. . ബ്രൂണൈ എന്ന രാജ്യത്തു ആവശ്യം വേണ്ട പാലങ്ങളും കെട്ടിടങ്ങളും ഉണ്ടു. മാത്രവുമല്ല കറന്റു് അക്കുണ്ടില്‍ തന്നെ എണ്ണ വിറ്റൂ ധാരാളം വരവുള്ളതുകൊണ്ടു കടം വാങ്ങിക്കലിന്റെ ആവശ്യമില്ല. അങ്ങിനെയുള്ള രാജ്യങ്ങളീല്‍ മിച്ച ബഡ്ജറ്റാണു ഉണ്ടാകുക. അവര്‍ ഇങ്ങനെ മിച്ചം പിടിക്കുന്നവ വിദേശകരുതല്‍ ശേഖരമായി രാജ്യത്തിനു പുറത്തു നിക്ഷേപിയ്ക്കുന്നു. സൗദി , കുവൈറ്റ് തുടങ്ങിയ എണ്ണവരുമാനമുള്ള രാജ്യങ്ങളില്‍ ഇങ്ങനെ മിച്ചം പിടിച്ച് കരുതല്‍ ശേഖരം വളരെ കൂടുതലാണു.

എങ്ങിനെയാണു രാജ്യങ്ങള്‍ കടം വാങ്ങിക്കുന്നത്? അതിനു രാജ്യങ്ങള്‍ കടം പത്രം ഇറക്കുന്നു. ഈ കടപത്രത്തിനു അവരവരുടെ സാമ്പത്തിക സ്ഥിതി അനുസരിച്ചാണു പലിശ കൊടുക്കേണ്ടിവരിക. ഇതിനെ കുറിച്ച് കൃഡീറ്റ് റേറ്റീങ്ങ് എന്ന ലേഖനത്തില്‍ കൂടുതല്‍ വിശദമാക്കിയതാണു. അതായതു ബ്ലേഡ് പലിശക്കാര്‍ ഉയര്‍ന്ന പലിശ തരുന്നതിന്റെ കാരണം മുതലിന്റെ റിസ്ക് കൂടുതലായതു കൊണ്ടാണു. എന്നാല്‍ ബാങ്ക് നിക്ഷേപത്തിനു റിസ്ക് കുറവായതിനാല്‍ പലിശയും കുറവാണു. നല്ല സാമ്പത്തിക സ്ഥിതിയുള്ള രാജ്യത്തിനു കടം വാങ്ങിക്കുമ്പൊള്‍ അധികം പലിശ കൊടുക്കേണ്ടിവരികയില്ല പക്ഷെ സാമ്പത്തിക സ്ഥിതി പരിതാപകരമായ രാജ്യങ്ങള്‍ക്കു പലിശ കൂടുതല്‍ കൊടുക്കേണ്ടിവരും.

സാധാരണ വലിയ ഒരു കാലയളവാണു, ( പത്തുവര്‍ഷം) കടം പത്രങ്ങള്‍ക്കുള്ളതു ( ബോണ്ട് ). അതു കൊണ്ടു ഈ കാലയളവില്‍ തന്നെ രാജ്യങ്ങള്‍ കുത്തുപാളയെടുത്താല്‍ എന്തു ചെയ്യും. അങ്ങിനെ ബോണ്ട് വാങ്ങിയ ഒരാള്‍ക്കു ഇങ്ങനെ രാജ്യങ്ങള്‍ പാപ്പരാകുന്നതില്‍ നിന്ന് രക്ഷനേടാന്‍ ഒരു ഇന്‍ഷൂറന്‍സ് എടുക്കാം. പക്ഷെ അതിനു ചെറിയ തുക പ്രീമിയം പോലെ കൊടുടുക്കണം. അതിനെ ക്രഡിറ്റ് ഡീഫോള്‍ട്ട് സ്വാമ്പ് (സി.ഡീ.എസ് ) എന്നാണു പറയുന്നത് . ഒരു രാജയ്ത്തിന്റെ സാമ്പത്തിക അവസ്ഥ പരിതാപകരമായാല്‍ ഈ സി.ഡി.എസ് വളരെ കൂടും. ഉദാഹരണമായി എണ്ണയ്ക്കു വളരെ വില കൂടിയിരുന്ന സമയത്തു നല്ല സാമ്പത്തിക ശക്തിയുണ്ടായിരുന്ന ഒരു രാജ്യത്തിനു സി.ഡി.എസ് വളരെ കുറവായിരുന്നു. പക്ഷെ എണ്ണവില കുറഞ്ഞതോടെ സി.ഡി.എസ് വളരെ കൂടി. അതായത് സി.ഡി.എസ് വില ഒരു രാജ്യത്തിന്റെ സാമ്പത്തിക നില അളക്കുന്നതാണു.

ഒരു രാജ്യത്തിന് അതിന്റെ കറന്റു അക്കുണ്ടില്‍ നിന്നു കടത്തിന്റെ പലിശ അടയ്കാന്‍ പറ്റാത്ത സ്ഥിതി വന്നാല്‍ രാജ്യം പാപ്പരാകും. പക്ഷെ സാധാരണ ഗതിയില്‍ അപ്പോള്‍ വീണ്ടും ആ രാജ്യങ്ങള്‍ കടം പത്രം ഇറക്കി അതില്‍ നിന്നൊഴിവാകാന്‍ ശ്രമിക്കും. ഇങ്ങനെ കടം കൂടി കൂടി വരികയും അതു മൊത്തം ദേശീയവരുമാനത്തിന്റെ പത്തുപതിനഞ്ചു ശതമാനത്തില്‍ കൂടുതലാവുകയും ചെയ്താല്‍ ആ രാജ്യത്തിന്റെ സാമ്പത്തിക നില പരിതാപകരമായി എന്നു വിലയിരുത്താം. ഇങ്ങനെയുള്ള ഘട്ടത്തില്‍ രാജ്യത്തിനു രക്ഷപെടാന്‍ മൂന്നു വഴിയാണു മുന്നിലുള്ളത്. ഒന്നു കറന്‍സിയുടെ മൂല്യം കുറച്ചു കയറ്റൂമതി പ്രോല്‍സാഹിപ്പിക്കുക , അപ്പോള്‍ വരുമാനം കൂടും, രണ്ടു പലിശ നിരക്കു കുറയ്ക്കുക അപ്പോള്‍ കൂടുതല്‍ പൈസ വിപണിയിലേക്കിറങ്ങുകയും ബിസിനസ്സ് കൂടുതല്‍ ലാഭകരമാകുകയും അതു വഴി സര്‍ക്കാരിനു വരുമാനം കൂടുകയും ചെയ്യും. മൂന്നാമത്തെ കാര്യം സര്‍ക്കാര്‍ ചിലവുകള്‍ സബ്സിഡികള്‍ തുടങ്ങിയവ വെട്ടികുറയ്കുക എന്നതാണു. അപ്പോള്‍ ഭീകരമായ ഒരു പ്രശ്നമുണ്ടു ഒരു ഡോളറിന്റെ ചിലവുകുറയ്ക്മ്പോള്‍ രണ്ടു ഡോളറിന്റെ വരുമാനം കുറയും എന്നതാണു. അതു സാമ്പത്തിക വിദഗ്ദര്‍ പൊതുവേ ശുപാര്‍ശ ചെയ്യാറില്ല , പെട്രൊളിന്റെയും വെള്ളത്തിന്റേയും സബ്സിഡീ പിന്‍വലിച്ചാല്‍ അതുപയോഗിച്ചു ലാഭകരമായി നടത്തപെടുന്ന പലബിസിനസ്സും നഷ്ടത്തിലാകും. അങ്ങനെ വരുമാനത്തില്‍ ഇരട്ടി നഷ്ടമാണു ഭാവിയില്‍ ഉണ്ടാകുക ,

ചുരുക്കത്തില്‍ രാഷ്ട്രങ്ങള്‍ കടം വാങ്ങിക്കുന്നത് നല്ലതാണു. പക്ഷെ പരിധി വിടരുത് എന്നു മാത്രം. കറന്റു അക്കൗണ്ടിന്റെ ശക്തിയനുസരിച്ചു രാജ്യങ്ങള്‍ കടം വാങ്ങിക്കണം. ക്യാപിറ്റല്‍ അക്കൗണ്ടിന്റെ കമ്മി പത്തു പതിഞ്ചു ശതമാനത്തില്‍ കൂടരുത്. കറന്റു അക്കൗണ്ടില്‍ കമ്മി വരാതെ നോക്കുന്നതാണു നല്ലത്. പക്ഷെ നമ്മള്‍ കുടുമ്പ ബഡ്ജറ്റീലെ കറന്റു അക്കൗണ്ടില്‍ അരിയ്കും പലചരക്കു സാധനങ്ങള്‍ക്കും പറ്റ്പറയാറുണ്ടല്ലോ അതു പോലെ രാഷ്ട്രങ്ങളും കറന്റു അക്കുണ്ടില്‍ കുറഞ്ഞ കാലയളവിലേയ്ക് കടം എടുക്കാറുണ്ടു. അത് ഒരിക്കലും മൊത്ത ദേശീയവരുമാനത്തിന്റെ രണ്ടു മൂന്നു ശതമാനത്തില്‍ കൂടരുത്.