കൊല്ലത്ത് ശക്തമായ മഴയിൽ കെട്ടിടം ഇടിഞ്ഞു വീണ് 2 മരണം

കൊല്ലം: കൊല്ലത്ത് പാരിപ്പള്ളിക്ക് സമീപം കെട്ടിടം ഇടിഞ്ഞ് വീണ് രണ്ട് പേർ മരിച്ചു. ശ്രീരാമപുരം സ്വദേശി രഞ്ജിത്, കല്ലറ സ്വദേശി ചന്തു എന്നിവരാണ് മരിച്ചത്. രണ്ട് പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. പരിക്കേറ്റ രണ്ട് പേരെ പാരിപ്പള്ളി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു

Loading...

ശക്തമായ മഴയെ തുടർന്ന്, പാരിപ്പള്ളിക്ക് സമീപമുള്ള പുത്തൻ കുളത്ത് ആന പാപ്പാന്മാർ കിടന്നുറങ്ങിയിരുന്ന കെട്ടിടം ഇടിഞ്ഞു വീഴുകയായിരുന്നു.