മഹാരാഷ്ട്രയിലെ കെട്ടിടദുരന്തം,മരണം 37 ആയി,രക്ഷാപ്രവർത്തനം തുടരുന്നു

മുംബൈ; ഭിവണ്ടി കെട്ടിടദുരന്തത്തിലെ മരണസംഖ്യ ഉയരുന്നു.കെട്ടിട ദുരന്തത്തിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 37 ആയിരിക്കുകയാണ്. മൂന്നാം ദിനമായ ഇന്നും രക്ഷാദൌത്യം തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്നാണ് പൊലീസ് നൽകുന്ന വിവരം. മരിച്ചവരിൽ 7 പേരെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. തിങ്കളാഴ്ച പുലർച്ചയോടെയാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്.

ധമാൻകർ നാക്കയിലെ നാർപോളി പട്ടേൽ കോംപൗണ്ടിൽ 40 ഫ്ലാറ്റുകളുള്ള മൂന്നുനില കെട്ടിടത്തിന്റെ ഒരുഭാഗമാണ് നിലംപൊത്തിയത്. 43 വർഷം പഴക്കമുളളതാണു കെട്ടിടം. ദുന്തത്തിനു പിന്നാലെ സമീപത്തെ 2 കെട്ടിടങ്ങൾ കോർപറേഷൻ ഒഴിപ്പിക്കുകയും സംഭവത്തിൽ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു.

Loading...

ആളുകൾ ഗാഢനിദ്രയിലായിരിക്കെയാണ് അപകടം. മില്ലുകളുടെയും ഗോഡൗണുകളുടെയും നഗരമായ ഭിവണ്ടിയിൽ രാത്രി ഷിഷ്റ്റിൽ ജോലി ചെയ്യുന്നവരും അയൽക്കാരുമാണ് ആദ്യം രക്ഷാപ്രവർത്തനത്തിന് ഓടിയെത്തിയത്.