ബുള്‍ബുള്‍ ശക്തമാകും… കൊല്‍ക്കത്ത വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം 12 മണിക്കൂര്‍ നിര്‍ത്തിവെക്കും

ന്യൂഡൽഹി: ബുൾബുൾ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ കൊൽക്കത്ത വിമാനത്താവളത്തിന്റെ പ്രവർത്തനം 12 മണിക്കൂർ നിർത്തിവെkku

കേന്ദ്ര ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചതാണ് ഇക്കാര്യം. ശനിയാഴ്ച വൈകീട്ട് ആറുമുതൽ ഞായറാഴ്ച രാവിലെ ആരുവരെയാവും വിമാനത്താവളം അടച്ചിടുക.

ശനിയാഴ്ച വൈകീട്ടോടെ ബുൾബുൾ പശ്ചിമബംഗാൾ തീരത്തെത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കനത്ത മഴയ്ക്കും മണിക്കൂറിൽ 120 കിലോമീറ്റർവരെ വേഗമുള്ള കാറ്റിനും ശക്തമായ കടൽക്ഷോഭത്തിനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

നാഷണൽ ക്രൈസിസ് മാനേജ്മെന്റ് കമ്മിറ്റി ശനിയാഴ്ച അടിയന്തര യോഗം ചേർന്ന് ബുൾബുൾ ചുഴലിക്കാറ്റിനെ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങൾ വിലയിരുത്തിയിരുന്നു.

ക്യാര്‍, മഹ എന്നിവയ്ക്കു ശേഷം രണ്ടാഴ്ചയിക്കിടെയുണ്ടാകുന്ന മൂന്നാമത്തെ ചുഴലിക്കാറ്റാണ് ബുള്‍ബുള്‍. ബുള്‍ബുളിന്റെ പ്രഭാവം മൂലം ആന്തമാന്‍-നിക്കോബാര്‍ ദ്വീപുകളിലും ഒഡീഷയുടെ വടക്കന്‍ തീരങ്ങളിലും പശ്ചിമബംഗാളിലും ശക്തമായ മഴയുണ്ടാവാന്‍ സാധ്യതയുണ്ട്. അടുത്ത ദിവസങ്ങളില്‍ ഈ മേഖലയില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും നിര്‍ദേശമുണ്ട്. ബുള്‍ബുള്‍ ചുഴലിക്കാറ്റിനെ നേരിടാനുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വിലയിരുത്തിയിരുന്നു.

പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഒഡീഷ, പശ്ചിമ ബംഗാള്‍, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് എന്നിവിടങ്ങളില്‍ ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

24 മണിക്കൂറും സ്ഥിതി നിരീക്ഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ചീഫ് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ വര്‍ഷം ഇന്ത്യന്‍ തീരത്തടിക്കുന്ന ഏഴാമത്തെ ചുഴലിക്കാറ്റാണ് ബുള്‍ബുള്‍. പാബുക്, ഫാനി (ബംഗാള്‍ ഉള്‍ക്കടല്‍), വായു, ഹിക്ക, ക്യാര്‍, മഹ (അറബിക്കടല്‍) എന്നിവയാണ് ഈ വര്‍ഷം വീഴിയ മറ്റു ചുഴലിക്കാറ്റുകള്‍.

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍ അനുസരിച്ച് ഈ വര്‍ഷത്തെ അതിശക്തമായ ആറാമത്തെ ചുഴലിക്കാറ്റായിരിക്കും ബുള്‍ബുള്‍. ആറു മാസം മുന്‍പ് ഒഡീഷയില്‍ വീശിയ ഫാനി ചുഴലിക്കാറ്റ് വലിയ നാശനഷ്ടങ്ങളുണ്ടാക്കിയിരുന്നു.

അതിനിടെ അതിതീവ്ര ചുഴലിക്കാറ്റായിരുന്ന മഹയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. ഈവര്‍ഷം ഇതുവരെ അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലുമായി ആറ്ചുഴലിക്കാറ്റുകളാണ് ഉണ്ടായത്. ബുള്‍ബുള്‍കൂടി വരുന്നതോടെ ഏഴാവും.

2018ല്‍ ഉണ്ടായത് ഏഴു ചുഴലിക്കാറ്റുകള്‍. കാറ്റിന്റെ എണ്ണത്തില്‍ 33 വര്‍ഷത്തെ റെക്കോഡാണ് കഴിഞ്ഞവര്‍ഷം തകര്‍ന്നത്. ഈ വര്‍ഷം അതും തകര്‍ന്നേക്കുമെന്ന് സ്വകാര്യ കാലാവസ്ഥാ ഏജന്‍സിയായ സ്‌കൈമെറ്റ് വിലയിരുത്തുന്നു.

നേരത്തെ മഹാ വീശിയടിച്ചതിനെ തുടര്‍ന്ന് ലക്ഷദ്വീപില്‍ കനത്ത നാശമാണുണ്ടായത്. വ്യോമ നാവിക ഗതാഗതങ്ങള്‍ നിര്‍ത്തി വയ്ക്കുകയും റഡ് അലര്‍ട്ട് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

കാറ്റ് കനത്ത നാശം വിതയ്ക്കാനിടയുള്ള വടക്കന്‍ ദ്വീപുകളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നിരുന്നു. ലക്ഷദ്വീപിലേക്കുള്ള വിമാന, കപ്പല്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു കവരത്തി, അഗതി ദ്വീപുകളിലും കനത്ത മഴയാണ് മഹായെ തുടര്‍ന്ന് പെയ്തത്.

ഈ വര്‍ഷം ഇന്ത്യന്‍ തീരത്തടിക്കുന്ന ഏഴാമത്തെ ചുഴലിക്കാറ്റാണ് ബുള്‍ബുള്‍. പാബുക്, ഫാനി (ബംഗാള്‍ ഉള്‍ക്കടല്‍), വായു, ഹിക്ക, ക്യാര്‍, മഹ (അറബിക്കടല്‍) എന്നിവയാണ് ഈ വര്‍ഷം വീഴിയ മറ്റു ചുഴലിക്കാറ്റുകള്‍