മുംബൈ: അനുഗ്രഹം വാങ്ങുന്നതിനിടെ കാള ഒന്നരലക്ഷം രൂപയുടെ മാല വിഴുങ്ങി. ചാണകത്തില്‍ തിരഞ്ഞ് മടുത്തു. ഒടുവില്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു.
വീട്ടില്‍ നടത്തിയ പൂജയ്ക്കിടെ കാള ഒന്നരലക്ഷം രൂപയുടെ താലിമാല വിഴുങ്ങി. ചാണകിടുമ്പോള്‍ കിട്ടുമെന്ന് കരുതി വീട്ടുകാര്‍ ഒരാഴ്ചയോളം കാത്തിരുന്നുവെങ്കിലും നിരാശയായിരുന്നു ഫലം. പിന്നീട് ശസ്ത്രക്രിയ നടത്തിയാണ് മാല പുറത്തെടുത്തത്.
അഹമ്മദ് നഗറിലെ വാഗ്പൂര്‍ ഗ്രാമത്തിലെ കര്‍ഷകന്‍ ബാബുറാവ് ഷിന്ദേയുടെ വീട്ടിലെ കാളയാണ് മാല വിഴുങ്ങിയത്. ബാബുറാവുവിന്റെ ഭാര്യയുടെ താലി മാല താലത്തില്‍ വച്ച് കാളയെ കൊണ്ട് അനുഗ്രഹം വാങ്ങാന്‍ ശ്രമിച്ചു. ഈ സമയത്ത് വൈദ്യൂതി പോയതിനെ തുടര്‍ന്ന് മെഴുകുതിരിയെടുക്കുന്നതിന് വേണ്ടി വീടിനകത്തേക്ക് പോയ നേരത്തായിരുന്നു താലത്തിലുണ്ടായിരുന്ന ചപ്പാത്തിയും താലി മാലയും കാള അകത്താക്കിയത്.
കാളയുടെ വായില്‍ കൈയ്യിട്ട് മാല എടുക്കുന്നതിന് വേണ്ടി ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ചാണകമിടുമ്പോള്‍ മാല കിട്ടുമെന്ന് കരുതി ഒരാഴ്ച കാത്തു. പിന്നീട് അതും നടക്കാതെ വന്നപ്പോഴാണ് ശസ്ത്രക്രിയ നടത്തേണ്ടി വന്നത്.