ദില്ലി കൂട്ടമരണം തെളിയുന്നു,സൂത്രധാരൻ ലളിത് സിങ്ങും ‘5പ്രേതങ്ങളും’

ന്യൂഡൽഹി:മരിച്ചവരുടെ പ്രേതങ്ങൾക്ക് ജീവിച്ചിരിക്കുന്നവരെ കൊല്ലാനാകുമോ? ആകുമെന്ന് ദില്ലിയിലേ 11 പേരുടെ കൂട്ടകൊല നടത്തിയ ലളിത് സിങ്ങിന്റെ ഡയറി കുറിപ്പുകൾ. ദീപാവലിക്ക് മുമ്പ് എല്ലാവരും കൊല്ലപ്പെട്ടിരിക്കും. മരിച്ച അച്ചന്റെ ആത്മാവ്‌ ഇവിടെ ഉണ്ട്. കൂടാതെ 4 ആത്മാക്കളും ഈ വീട്ടിൽ ഉണ്ട്. അവരെല്ലാം തനിക്കൊപ്പം നിലകൊള്ളുന്നു. അവർ ആത്മ ശാന്തിക്കായി ദാഹിക്കുന്നു. അതിനാൽ ജീവിച്ചിരിക്കുന്നവർക്ക് അതിനു ബാധ്യതയുണ്ട്… ലളിതിന്റെ ഡയറി പറയുന്നു.

2017 നവംബർ 11ന് എഴുതിയ കുറിപ്പിൽ ആരോ ചെയ്ത തെറ്റ് തിരുത്താനാണ്‌ കുടുംബം ഇല്ലാതാകുന്നത് എന്ന് പറയുന്നു. ആ തെറ്റ് തിരുത്തണം..ആരുടെയോ തെറ്റുകൊണ്ട് എന്തോ ഒന്ന് നേടുന്നതിൽ പരാജയപ്പെട്ടു. ഇങ്ങനെയാണെങ്കിൽ നിങ്ങൾക്ക് അടുത്ത ദീപാവലിയിൽ പങ്കെടുക്കാൻ സാധിക്കില്ല. മുന്നറിയിപ്പുകൾ അവഗണിക്കരുതെന്നും ഡയറിയിൽ കുറിച്ചിട്ടുണ്ട്. നാല് ആത്മാക്കൾ തന്നോടൊപ്പം ഇപ്പോഴുണ്ട്. നിങ്ങൾ മാറിയെങ്കിൽ മാത്രമേ അവ മോചിക്കപ്പെടൂ

ബുരാരിയിൽ ഒരു കുടുംബത്തിലേ 11 പേർ മരിച്ചത് ആദ്യം ആത്മഹത്യാക്കിയ പോലീസ് ഇപ്പോൾ എല്ലാം മാറ്റി എഴുതി. കൃത്യമായി നടത്തിയ കൂട്ട കൊലപാതകമായിരുന്നു അത്.ഭാട്ടിയ കുടുംബത്തോടു പലതരത്തിൽ ബന്ധപ്പെട്ടിട്ടുള്ളവരുടെ ആത്മാക്കളാണു തനിക്കൊപ്പമുള്ളതെന്നാണു ലളിത് അവകാശപ്പെട്ടിരുന്നത്. ലളിതിന്റെ ഭാര്യ ടിനയുടെ പിതാവ് സജ്ജൻ സിങ്, സഹോദരി പ്രതിഭയുടെ ഭർത്താവ് ഹിര, മറ്റൊരു സഹോദരി സുജാത നാഗ്പാലിന്റെ ഭർതൃസഹോദരങ്ങളായ ദയാനന്ദ്, ഗംഗാ ദേവി എന്നിവരുടെ ആത്മാക്കൾ ഒപ്പമുണ്ടെന്നായിരുന്നു വാദം.

പ്രേതങ്ങളുടെ ശക്തിയിൽ വിശ്വസിച്ചിരുന്നു

ലളിത് പ്രേതങ്ങളുടെ ഭീകരമായ ശക്തിയിൽ മതി മറന്ന് വിശ്വസിച്ചിരുന്നു. തനി അന്ധ വിശ്വാസത്തിൽ കൂട്ടകൊല നടക്കുകയായിരുന്നു. വീടുപണി മുടങ്ങിയതും പ്രിയങ്ക ഭാട്ടിയയുടെ വിവാഹം നീണ്ടുപോയതിനു കാരണമായ ജാതകദോഷത്തെക്കുറിച്ചും എല്ലാം പ്രേതങ്ങളുടെ പ്രവർത്തിയെന്നും പറയുന്നു. തനിക്ക് പ്രേത പിന്തുണ ഉള്ളതിനാൽ അമാനുഷിക ശക്തി എന്നും ഡയറിയിൽ പരാമർശിക്കുന്നു.

പ്രേത വീട് എന്നാണ്‌ ബുരാരിയിലേ ഈ വീട് ഇപ്പോൾ അറിയപ്പെടുന്നത്. അയല്ക്കാർ എല്ലാം അവരുടെ വീടു പോലും പൂട്ടി സ്ഥലം വിട്ടു. സന്ധ്യയായാൽ വഴി നടക്കാൻ പോലും ആരും ഇല്ല. നാട്ടുകാരും, അയൽ വാസികളും എല്ലാം ആ വീട്ടിൽ പ്രേതങ്ങൾ ഉണ്ടെന്ന് വിശ്വസിക്കുകയാണിപ്പോഴും …!

Top