ബുറേവി ചുഴലിക്കാറ്റ് കേരളം തീരം തൊടും;തെക്കന്‍ കേരളത്തിന് അതീവ ജാഗ്രതാ നിര്‍ദേശം

Cylone-Kerala
Cylone-Kerala

തിരുവനന്തപുരം: ബുറൈവി ചുഴലിക്കാറ്റ് കേരളത്തിലും പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം നല്‍കിയ അറിയിപ്പ് പ്രകാരം ചുഴലിക്കാറ്റ് കര തൊടില്ല.അതേസമയം തെക്കന്‍ ജില്ലയിലാണ് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര വഴി ചുഴലിക്കാറ്റ് കടന്ന് പോയേക്കും എന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഒടുവില്‍ പുറത്തു വിട്ട വിവരം. അതേസമയം തന്നെ നൂറ് കിലോമീറ്ററിന് താഴെയാണ് ചുഴലിക്കാറ്റിന് വേഗത എന്നതിനാല്‍ അമിത ആശങ്ക വേണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിച്ചാല്‍ മതിയെന്നും വ്യക്തമാക്കി.

Loading...