ബുറേവി ചുഴലിക്കാറ്റ്; തിരുവനന്തപുരം വിമാനത്താവളം നാളെ അടച്ചിടും

തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റിന്റെ ഭീതിയിലാണ് കേരളം. ഇതിന്റെ പശ്ചാത്തലത്തില്‍ നാളെ തിരുവനന്തപുരം വിമാനത്താവളം നാളെ അടച്ചിടും. നാളെ രാവിലെ പത്ത് മണി മുതല്‍ മുതല്‍ വൈകീട്ട് ആറ് മണി വരെയായിരിക്കും വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുന്നത്. ചുഴലിക്കാറ്റിന്റെ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സുരക്ഷ കണക്കിലെടുത്താണ് ഈ മുന്‍കരുതല്‍ നടപടി.

അതേസമയം ചുഴലിക്കാറ്റ് നാളെ പുലര്‍ച്ചെയോടെ കേരളത്തിലെത്തുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സംസ്ഥാനത്തെത്തുമ്പോള്‍ അതീ തീവ്ര ന്യൂനമര്‍ദമായി ശക്തി കുറയുമെന്നാണ് പ്രവചനം ഉള്ളത്. തെക്കന്‍ കേരളത്തില്‍ ഇന്നു രാത്രി മുതല്‍ കനത്ത മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നത്.

Loading...

ബുറേവി ചുഴലിക്കാറ്റ് കേരളം കടന്നുപോകുന്നത് വരെ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവിലെ പ്രവചനം അനുസരിച്ച് കേരളത്തില്‍ എത്തുമ്പോള്‍ കാറ്റിന്‍റെ പരമാവധി വേഗത മണിക്കൂറില്‍ 60 കിലോമീറ്ററിലും താഴെയായിരിക്കും. വലിയ പ്രളയ സാഹചര്യം നിലവിലില്ല. ഏത് സാഹചര്യം നേരിടാനും കേരളം സജ്ജമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.