ടിക്കറ്റ് തുകയുടെ ബാക്കി ചോദിച്ച ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ കണ്ടക്ടര്‍ തല്ലിച്ചതച്ചു

ആലുവ: ടിക്കറ്റ് കാശിന്റെ ബാക്കി ചോദിച്ച ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ ബസ് കണ്ടക്ടര്‍ മര്‍ദ്ദിച്ചു. ആലുവ എസ്എന്‍ഡിപി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയെയാണ് കണ്ടക്ടര്‍ തല്ലിച്ചതച്ചത്. ബുധനാഴ്ച വൈകുന്നേരമായിരുന്നു സംഭവം നടന്നത്.

സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് നിവേദ്യ എന്ന ബസ്സിലാണ് വിദ്യാര്‍ത്ഥി കയറിയത്. ടിക്കറ്റെടുത്ത് ബാക്കി തുക ചോദിച്ചപ്പോള്‍ നൗഫല്‍ എന്ന കണ്ടക്ടര്‍ തല്ലുകയും കൈ തിരിക്കുകയും ചെയ്യുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. പരുക്കേറ്റ വിദ്യാര്‍ത്ഥി ആശുപത്രിയില്‍ ചികിത്സയിലാണ്. കേസില്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ കേസില്‍ നടപടികളൊന്നും എടുത്തിട്ടില്ലെന്നാണ് പരാതിക്കാര്‍ ആരോപിക്കുന്നത്.

Loading...

പരാതിയില്‍ വേണ്ട നടപടി കൈക്കൊള്ളുമെന്നും പോലീസിനോടും മോട്ടോര്‍ വാഹന വകുപ്പിനോടും ഉടന്‍ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെടുമെന്നും ജില്ലാ കളക്ടര്‍ കെ മൊഹമ്മദ്‌ വൈ സഫീറുള്ള അറിയിച്ചു.