കണ്ണൂർ തളിപ്പറമ്പിൽ സ്വകാര്യ ബസ് സാ​മൂ​ഹി​ക​വി​രു​ദ്ധ​ർ അ​ടി​ച്ചു ത​ക​ർ​ത്തു

ത​ളി​പ്പ​റ​മ്പ്: കണ്ണൂർ ത​ളി​പ്പ​റ​മ്പി​ൽ സ്വ​കാ​ര്യ ബ​സ് സാ​മൂ​ഹി​ക​വി​രു​ദ്ധ​ർ അ​ടി​ച്ചു ത​ക​ർ​ത്തു. കാ​ക്കാ​ത്തോ​ട് ബ​സ്​ സ്റ്റാ​ൻ​ഡി​ൽ നി​ർ​ത്തി​യി​ട്ടിരുന്ന ബ​സ് ആണ് അടിച്ച് തകർത്തത്. ബ​സി​ന്റെ ഇ​രു ഗ്ലാ​സു​ക​ൾ ത​ക​ർ​ത്തു. മാത്രമല്ല ബസിന്റെ കാ​റ്റ് അ​ഴി​ച്ചു​വി​ടു​ക​യും ചെ​യ്തു. ത​ളി​പ്പ​റ​മ്പ് – മ​ണ​ക്ക​ട​വ് റൂ​ട്ടി​ലോ​ടു​ന്ന ‘ദേ​വി’ ബ​സാ​ണ് ത​ക​ർ​ത്ത​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ ബ​സെ​ടു​ക്കാ​നെ​ത്തി​യപ്പോഴാണ് ജീ​വ​ന​ക്കാർ ഗ്ലാ​സ് ത​ക​ർ​ത്ത​താ​യി ക​ണ്ട​ത്. പ​രി​ശോ​ധി​ച്ച​പ്പോ​ൾ ട​യ​റു​ക​ളു​ടെ കാ​റ്റ് അ​ഴി​ച്ചു വി​ട്ട​താ​യും ക​ണ്ടെ​ത്തി.നാ​ലു​വ​ർ​ഷ​ത്തോ​ള​മാ​യി ബ​സ് കാ​ക്കാ​ത്തോ​ട് ബ​സ്​​സ്റ്റാ​ൻ​ഡി​ലാ​ണ്​ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ നി​ർ​ത്തി​യി​ടാ​റു​ള്ള​ത്. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ച​യോ​ടെ​യാ​ണ് സാ​മൂ​ഹി​ക​വി​രു​ദ്ധ​ർ ബ​സ് ആ​ക്ര​മി​ച്ച​തെ​ന്നാ​ണ് പ്രാഥമിക നി​ഗമനം.