കോന്നിയിൽ അട്ടിമറി നടത്തിയത് ആര്‌? ബിജെപിയിൽ ചൂടേറിയ ചർച്ച

കോന്നിയും മഞ്ചേശ്വരവും വട്ടിയൂർ കാവും പോലുള്ള ജയത്തിന്റെ തൊട്ടടുത്ത് നില്ക്കുന്ന സീറ്റുകളിൽ എന്ത് അട്ടിമറിയാണ്‌ നടന്നത് എന്നും ആരാണ്‌ കടും കൈയ് ചെയ്തത് എന്നും ബി.ജെപിയിൽ വൻ ചർച്ചകൾ നടക്കുന്നു. ജയം കൈയ്യെത്തും ദൂരത്ത് നില്ക്കുകയും പരമ്പരാഗതമായ വിധം വോട്ടിങ്ങ് വർദ്ധനയും ഉണ്ടായാൽ വലിയ ഭൂരിപക്ഷത്തോടെ ഈ 3 സീറ്റിലും ജയിക്കാം. മഞ്ചേശ്വരം ജയിച്ചു എന്ന വിധത്തിൽ തന്നെ ഒരു സാങ്കേതിക തോൽ വി മാത്രമായിരുന്നു കഴിഞ്ഞ നിയമ സഭാ തിരഞ്ഞെടുപ്പിൽ. കോന്നിയിൽ വെറും 3000 വോട്ടിന്റെ വ്യത്യാസം മാത്രമായിരുന്നു കഴിഞ്ഞ് ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉണ്ടായത്.അതായത് ഇനിയും ജയിക്കാൻ ആയില്ല എങ്കിൽ അത് ഒരു ദുരന്തം തന്നെ ആകും എന്നും പറയുന്നു. കെ.സുരേന്ദ്രനെ പോലെ ശക്തനായ ഒരു സ്ഥനാർഥിയെ നിർത്തിയ ശേഷം പാർട്ടിയുടെ മിഷിനറി ഉണർന്ന് പ്രവർത്തിച്ചില്ല എന്നും ആരോപണം ഉയരുന്നു. വൻ തോതിൽ കോന്നിയിൽ വോട്ട് മറിച്ചു എന്നും പറയുന്നു. വോട്ട് ചോർച്ച ഉണ്ടായി എന്ന് ഫല പ്രഖ്യാപനത്തിനു മുമ്പേ ബിജെപി കണക്കു കൂട്ടുന്നു. എന്നാൽ ആരാണ്‌ ഈ ചതി ചെയ്തത് എന്ന് ഇനിയും തെളിയേണ്ടിയിരിക്കുകയാണ്‌.

വട്ടിയൂർക്കാവ്, കോന്നി, മഞ്ചേശ്വരം എന്നിവിടങ്ങളിൽ ജയിക്കാനുള്ള അവസരം സംസ്ഥാന നേതൃത്വം ഇല്ലാതാക്കിയെന്നാണ് പ്രധാന പരാതി.ലോക്സഭാ തിരഞ്ഞെടുപ്പിനു പിന്നാലെ ഉപതിരഞ്ഞെടുപ്പുണ്ടാകുമെന്ന ബോധ്യമില്ലാതെയാണ് നേതാക്കൾ പ്രവർത്തിച്ചതത്രെ. 3000 വോട്ടിന്റെ മാത്രം വ്യത്യാസമുള്ള കോന്നിയിൽ തുടക്കത്തിലേ ശ്രദ്ധിച്ചിരുന്നെങ്കിൽ ജയിക്കാമായിരുന്നുവെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു.മത്സരിപ്പിക്കാൻ ഉദ്ദേശ്യമുണ്ടായിരുന്നെങ്കിൽ കെ.സുരേന്ദ്രനു നേരത്തേ ചുമതല നൽകി തന്ത്രം മെനയണമായിരുന്നു. സ്ഥാനാർഥി പ്രഖ്യാപനം കഴിഞ്ഞു മാത്രമാണ് സുരേന്ദ്രൻ കോന്നിയിൽ എത്തിയത്. അതിനു ശേഷമാണ് തിരഞ്ഞെടുപ്പു പ്രവർത്തനം പാർട്ടി തുടങ്ങിയതു പോലും. ഇക്കാര്യങ്ങൾ പരാതിയായി കേന്ദ്ര നേതൃത്വത്തിനു നൽകുമെന്നാണ് വിവരം.

Loading...

എസ്എൻഡിപിയും എൻഎസ്എസും കാലുവാരിയെന്നു പി.എസ്.ശ്രീധരൻപിള്ള പരസ്യമായി പറഞ്ഞുകഴിഞ്ഞു. ബിജെപിയിലെ ഒരു വിഭാഗം കോന്നിയിൽ വോട്ടുമറിച്ചെന്ന ആരോപണം ശക്തമാണ്. സ്ഥാനാർഥിത്വത്തിന്റെ പേരിൽ അനാവശ്യ ആശയക്കുഴപ്പം കോന്നിയിലും വട്ടിയൂർക്കാവിലും തിരിച്ചടിയായെന്നും വിലയിരുത്തലുണ്ട്.