വിദ്യാർത്ഥികളെ പരീക്ഷയ്ക്ക് എത്തിക്കേണ്ടത് അധ്യാപകരുടെ കടമ: മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്

തിരുവനന്തപുരം: ഈ മാസം 26 മുതല്‍ സംസ്ഥാനത്ത് എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ ആരംഭിക്കാന്നിരിക്കെ എല്ലാ കുട്ടികളെയും പരീക്ഷയ്ക്ക് എത്തിക്കേണ്ടത് അധ്യാപകരുടെ കടമയൊണെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്. പരീക്ഷ മുന്നോരുക്കങ്ങള്‍ വിലയിരുത്താന്‍ ഉദ്യോഗസ്ഥരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സ് യോഗത്തിലാണ് വിദ്യാഭ്യാസ മന്ത്രി സ്‌കൂളുകളില്‍ പരീക്ഷ എഴുതാന്‍ എല്ലാ വിദ്യാര്‍ഥികള്‍ എത്തുമെന്ന് അധ്യാപകര്‍ ഉറപ്പ് വരുത്തണമെന്ന നിര്‍ദേശം നല്‍കിയത്. പരീക്ഷ നടത്തിപ്പ് അധ്യാപകര്‍ അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്നും സി. രവീന്ദ്രനാഥ് പറഞ്ഞു.

മന്ത്രി വീഡിയോ കോണ്‍ഫറന്‍സ് യോഗത്തിൽ നൽകിയ നിർദ്ദേശങ്ങൾ ഇവ

Loading...

വിഡ് 19 നിയന്ത്രണങ്ങളുടെ സാഹചര്യത്തില്‍ പരീക്ഷ നടത്തിപ്പ് അധ്യാപകര്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം.
വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്ക് എത്തുമെന്ന് അധ്യാപകര്‍ ഉറപ്പ് വരുത്തണം.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായം സ്‌കൂളിലെ പ്രധാന അധ്യാപകര്‍ ഉറപ്പുവരുത്തണം.
ഗതാഗത സൗകര്യം അധ്യാപകരുടെ സഹായത്തോടെ പ്രധാന അധ്യാപകന്‍ ഉറപ്പാക്കണം. ഇതിനായി സ്വകാര്യ വാഹനം, പൊതുഗതാഗതം, സ്‌കൂള്‍ ബസുകള്‍, പിടിഎയുടെ സഹകരണത്തോടെയുള്ള വാഹന സൗകര്യം എന്നിവ ഉപയോഗിക്കണം.
സ്‌കൂളുകള്‍ കഴിഞ്ഞ രണ്ടു മാസമായി അടച്ചിട്ടിരുന്നതിനാല്‍ 25 ന് മുന്‍പ് പരീക്ഷ ഹാളുകള്‍, ഫര്‍ണീച്ചറുകള്‍, സ്‌കൂള്‍ പരിസരം എന്നിവ ശുചിയാക്കണം.
ആരോഗ്യവകുപ്പ്, പിടിഎ, സന്നദ്ധസംഘടനകള്‍, ഫയര്‍ഫോഴ്‌സ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹായം ഇതിനായി പ്രയോജനപ്പെടുത്തണം.
സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളെ തെര്‍മല്‍ സ്‌കാനിങ് കഴിഞ്ഞ് സാനിറ്റൈസ് ചെയ്ത ശേഷം പരീക്ഷ ഹാളില്‍ എത്തിക്കണം.
പരീക്ഷയ്ക്ക് മുന്‍പും ശേഷവും വിദ്യാര്‍ഥികളെ കൂട്ടം ചേരാന്‍ അനുവദിക്കരുത്.
വിദ്യാര്‍ത്ഥികള്‍ക്ക് മാസ്‌ക് ലഭ്യമാക്കി ശരിയായി ഉപയോഗിക്കുന്നു എന്ന് ഉറപ്പു വരുത്തണം