ബഫര്‍സോണില്‍ നിന്നും ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കുവാന്‍ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം. ബഫര്‍ സോണില്‍ നിന്ന് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. വലിയ പ്രതിഷേധമാണ് ഈ വിഷയത്തില്‍ ജനങ്ങള്‍ക്കിടയില്‍ ഉയര്‍ന്ന് വന്നത്.

മന്ത്രി സഭായോഗത്തിലാണ് നിര്‍ണായകമായ തീരുമാനം സര്‍ക്കാര്‍ എടുത്തത്. 2019-ല്‍ ബഫര്‍ സോണ്‍ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ ഉത്തരവാണ് തിരുത്തുക. വിഷയത്തില്‍ സുപ്രീംകോടതിയില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുവാന്‍ മന്ത്രിസഭ വനം വകുപ്പിനെ ചുമതലപ്പെടുത്തി.

Loading...

2019-ല്‍ വനങ്ങളോട് ചോര്‍ന്നുള്ള ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങള്‍ സംരക്ഷിത മേഖലയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഈ ഉത്തരവില്‍ ജനവാസ മേഖലയ്ക്ക് ഇളവില്ലെന്ന ആരോപണം ഉണ്ടായിരുന്നു. ഇത് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായി.