അഴിമതിയില്‍ മുങ്ങിക്കുളിച്ച് പോലീസ് മേധാവിയും; ബെഹ്‌റയെ കുടുക്കി സിഎജി റിപ്പോര്‍ട്ട്

സംസ്ഥാന പോലീസ് മേധാവിക്കെതിരെ വിരല്‍ചൂണ്ടപ്പെടുന്നു. സിഎജി റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണങ്ങളാണ് ലോക്‌നാഥ് ബെഹ്‌റക്ക് നേരെ ഉയര്‍ന്നിരിക്കുന്നത്. പോലീസ് ഡിപ്പാര്‍ഡട്ട്‌മെന്റിലേക്ക് കാറ് വാങ്ങിയതിലുള്‍പ്പെടെ ബഹ്‌റ ക്രമക്കേട് നടത്തിയെന്ന വലിയ ആരോപണമാണ് ബെഹ്‌റയെ കുരുക്കിയിരിക്കുന്നത്. തുക വകമാറ്റി ചെലവഴിച്ചതിന്റെ പേരില്‍ ബെഹ്‌റ പ്രതിസ്ഥാനത്തായിരിക്കുകയാണിപ്പോള്‍. സിഎജി റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ സംസ്ഥാനത്തിന്റെ പോലീസ് മേധാവി വെട്ടിലായിരിക്കുകയാണ്.

പൊലീസ് ക്വാര്‍ട്ടേഴ്‌സ് നിര്‍മാണത്തിനുള്ള തുക വക മാറ്റിയെന്നും പൊലീസില്‍ കാറുകള്‍ വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റവന്യു വകുപ്പിനും വിമര്‍ശനമുണ്ട്. പൊലീസ് ക്വാര്‍ട്ടേഴ്‌സ് നിര്‍മ്മിക്കുന്നതിനുള്ള തുകയില്‍ 2.81 കോടി രൂപയാണ് വകമാറ്റിയത്. എസ്പിമാര്‍ക്കും എഡിജിപിമാര്‍ക്കും വില്ലകള്‍ നിര്‍മ്മിക്കാനാണ് പണം വകമാറ്റിയത്. പൊലീസ് സ്റ്റേഷനുകളിലേക്ക് കാറുകള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് വിതരണക്കാരെ നേരത്തെ തന്നെ കണ്ടെത്തി. മിത്ഷുബിഷി പജേറോ സ്‌പോര്‍ട് വാഹനത്തിന്റെ വിതരണക്കാരില്‍ നിന്ന് വസ്തുതാ വിവരങ്ങളും പ്രൊഫോര്‍മ ഇന്‍വോയിസും ശേഖരിച്ചു. ഇതിന് ഡിജിപി മുന്‍കൂര്‍ അനുമതി വാങ്ങിയില്ല. തുറന്ന ദര്‍ഘാസ് വഴി പോലും കാര്‍ വാങ്ങാന്‍ ഉദ്ദേശിച്ചില്ലെന്ന് വ്യക്തമായി. തുറന്ന ദര്‍ഘാസ് നടത്താതിരിക്കാന്‍ കാരണമായി പറയുന്ന സുരക്ഷാ പരിഗണനകള്‍ സ്വീകാര്യമല്ലെന്ന് സിഎജി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Loading...

കാറിന്റെ വിതരണക്കാര്‍ക്ക് മുന്‍കൂറായി 33 ലക്ഷം നല്‍കി. 15 ശതമാനം ആഡംബര കാറുകള്‍ വാങ്ങി. 2017ലെ ടെക്‌നിക്കല്‍ കമ്മിറ്റി യോഗത്തിന് മുന്‍പ് കമ്പനികളില്‍ നിന്ന് വിവരം ശേഖരിച്ചു. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങിയതില്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചുവെന്നും സിഎജി വിമര്‍ശിച്ചു. തിരുവനന്തപുരം എസ്എപിയില്‍ ആയുധങ്ങളുടേയും വെടിക്കോപ്പുകളുടേയും കുറവ് കണ്ടെത്തിയിട്ടുണ്ട്. 12061 കാര്‍ട്രിഡ്ജുകളുടെ കുറവാണ് കണ്ടെത്തിയിരിക്കുന്നത്. തൃശൂര്‍ പൊലീസ് അക്കാഡമിയില്‍ 200 വെടിയുണ്ടകള്‍ കുറവാണ്. തൃശൂരില്‍ വെടിയുണ്ട സുക്ഷിച്ചിരുന്ന പെട്ടിയില്‍ കൃത്യമം കാണിച്ചതായും കണ്ടെത്തി. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തിട്ടില്ലെന്നും വെടിയുണ്ട കാണാതായതിനെക്കുറിച്ച് അന്വേഷണം നടക്കുന്നുവെന്ന സര്‍ക്കാര്‍ വിശദീകരണവും റിപ്പോര്‍ട്ടിലുണ്ട്. വെടിക്കോപ്പുകള്‍ നഷ്ട്ടപ്പെട്ടത് സംസ്ഥാനത്തിന്റെ സുരക്ഷയെ ബാധിക്കുന്ന പ്രശ്‌നമാണെന്ന് സിഎജി പറയുന്നു.

ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ കേസുകള്‍ കെട്ടിക്കിടക്കുന്നുവെന്ന വിമര്‍ശനവും സിഎജി റിപ്പോര്‍ട്ടിലുണ്ട്. 2013 മുതല്‍ 2018 വരെയുള്ള 9285 കേസുകളില്‍ തീര്‍പ്പായില്ല. പോക്‌സോ കേസുകളും ഇതില്‍ ഉള്‍പ്പെടും. മിച്ച ഭൂമി ഏറ്റെടുക്കുന്നതില്‍ കാലതാമസം വരുത്തിയെന്നാണ് റവന്യു വകുപ്പിനെതിരായ വിമര്‍ശനം. അഞ്ച് ജില്ലകളില്‍ 1588 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുന്നതില്‍ കാലതാമസം വന്നുവെന്നാണ് കണ്ടെത്തല്‍. സിഎജി റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്ത് വച്ചു.

സംസ്ഥാന പോലീസ് മേധാവിയെ വെള്ളംകിടിപ്പിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്. സര്‍ക്കാരിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുന്ന ആളാണ് ബെഹ്‌റയെന്ന ആരോപണം ശക്തമാണ്. അതിനിടയില്‍ തന്നെയാണ് ഗുരുതരമായ സിഎജി റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നതും. ബെഹ്‌റയ്ക്ക് നേരെയുള്ള അഴിമതി ആരോപണം സര്‍ക്കാരിനും തലവേദന ആയിരിക്കുകയാണ്. പോലീസ് സേനയുടെ നവീകരണത്തിനായുള്ള പണത്തില്‍ വന്‍ അഴിമതിയാണ് പോലീസ് മേധാവി നടത്തിയിരിക്കുന്നതെന്ന് പ്രതിപക്ഷവും ആരോപണം ഉയര്‍ത്തിയിരിക്കുകയാണ്. സേനയുടെ നവീകരണത്തിനായി കോടികള്‍ അനുവദിച്ചെഹ്കിലും അതിന്റെ പകുതി പോലും ഉപയോഗിച്ചിട്ടില്ലെന്ന് മാത്രമല്ല കാര്യമയ നവീകരണങ്ങളൊന്നും തന്നെ സേനയില്‍ നടന്നിട്ടുമില്ല എന്നതാണ് വസ്തുത. ഈ പണമൊക്കെ എഹ്‌ങോട്ട് പോയെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന സിഎജി റിപ്പോര്‍ട്ട്.

പോലീസ് സേനയില്‍ പോലും അരങ്ങേറുന്നത് വ്യാപക അഴിമതിയും അരാചകത്വവുമാണ്. സര്‍ക്കാരാകട്ടെ ഇതിനെല്ലാം ഒത്താശ ചെയ്യുകയാണ്. മുഖ്യന്റെ വലംകൈയ്യായ ബെഹ്‌റ കാട്ടിക്കൂട്ടുന്നതിനൊക്കെ കണ്ണചട്ട് കൊടുക്കുകയാണ് മുഖ്യമന്ത്രി. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോഴാണ് ഈ ധൂര്‍ത്തും അഴിമതിയുമൊക്കെ നടക്കുന്നത്. സര്‍ക്കാര്‍ ഇതൊന്നും അറിയുന്നില്ല എന്ന് പറഞ്ഞ് തടിതപ്പരുത്. എല്ലാത്തിനും മൗനാനുമതി നല്‍കുന്നത് സര്‍ക്കാരാണല്ലോ. ആഭ്യന്തരം കൂടി ഭരിക്കുന്ന മുഖ്യമന്ത്രി എല്ലാം കണ്ണടച്ച് ഇരുട്ടാക്കുന്നു. ആരോപണം ഉന്നയിക്കപ്പെട്ടിരിക്കുന്നതും റിപ്പോര്‍ട്ടുകള്‍ അത് ശരിവെക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിക്കും എന്നാണ് കാത്തിരുന്ന് കാണേണ്ടത്. തല്‍സ്ഥാനത്ത് നിന്ന് ബെഹ്‌റയെ മാറ്റി അന്വേഷണം നടത്തണമെന്ന ആവശ്യം ഇതിനോടകം തന്നെ ഉയര്‍ന്ന് കഴിഞ്ഞിട്ടുണ്ട്. ആരോപണം വന്ന പശ്ചാത്തലത്തില്‍ ആ സ്ഥാനത്തിരുന്നാല്‍ ആരോപണം അട്ടിമറിക്കപ്പെട്ടേക്കാം എന്നാണ് വാദം ഉയരുന്നത്. എന്തായാലും പോലീസ് മേധാവി ഉപ്പു തിന്നിട്ടുണ്ടേല്‍ വെള്ളംകിുടിച്ചേ മതിയാകൂ. എന്നാല്‍ സംരക്ഷിക്കാന്‍ മുഖ്യന്‍ ഉള്ളപ്പോള്‍ ബെഹ്‌റയ്ക്കും പേടിക്കേണ്ട എന്ന പരിഹാസം വന്നുകഴിഞ്ഞു.